ന്യൂഡല്‍ഹി: 2027-28 വിപണന കാലയളവില്‍ എല്ലാ റാബി വിളകളുടെയും താങ്ങുവില വര്‍ധിപ്പിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയാണ് അംഗീകാരം നല്‍കിയത്.
ചെണ്ടൂരകത്തിനും കടുകിനും റാപ്സീഡിനുമാണ് ഉയർന്ന വർധന. ചെണ്ടൂരകത്തിന് ക്വിന്റലിന് 675 രൂപയും കടുക്, റാപ്സീഡ് എന്നിവയ്ക്ക് ക്വിന്റലിന് 413 രൂപയുമാണ് വർധന. പരിപ്പ് (മസൂര്‍), ബാര്‍ലി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ താങ്ങുവിലയില്‍ യഥാക്രമം ക്വിന്റലിന് 390 രൂപ, 136 രൂപ, 83 രൂപ, 25 രൂപ എന്നിങ്ങനെയാണ് വര്‍ധന.