തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള ‘സവിശേഷ കാർണിവൽ ഓഫ് ദ് ഡിഫറന്റ് ’ തിരുവനന്തപുരത്ത് തുടക്കമായി. കാർണിവലിന്റെയും കാർണിവലിന്റെ ഭാഗമായ ചലച്ചിത്രോത്സവത്തിന്റെയും ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. നർത്തകി ഡോ. മേതിൽ ദേവിക വിശിഷ്ടാതിഥിയായിരുന്നു.
ഭിന്നശേഷി പുരസ്കാര വിതരണവും പ്രത്യേക പരാമർശത്തിന് അർഹരായവർക്കുള്ള ആദരസമർപ്പണവും മന്ത്രി നിർവഹിച്ചു. കെ. ആൻസലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ആശംസകൾ നേർന്നു.
ഭിന്നശേഷി പുരസ്കാര ജേതാക്കൾ
മികച്ച ജീവനക്കാർ (സർക്കാർ/ പൊതുമേഖല): തോമസ് മൈക്കിൾ, റിയാസുദ്ദീൻ, എസ്.ബി. പ്രസാദ്. മികച്ച ജീവനക്കാരി (സ്വകാര്യമേഖല): സി.പി. ഫൗസിയ. വി.കെ. റിന്യ . മികച്ച ജീവനക്കാരൻ (സ്വകാര്യമേഖല): അജീഷ് തോമസ്, കെ. അനിൽകുമാർ. മികച്ച മാതൃകാവ്യക്തി (ഭിന്നശേഷി മേഖല): സിഷ്ണ ആനന്ദ്, ശ്രേയസ് കിരണ്. മികച്ച സർഗാത്മക കഴിവുള്ള കുട്ടി: മുഹമ്മദ് യാസീൻ, ആദികേഷ്, അജിന രാജ്, സഞ്ജയ് സി.
മികച്ച വ്യക്തി (കല, സാഹിത്യം, കായികം): ഷബ്ന പൊന്നാട്, പൂജ രമേഷ്, അനിൽകുമാർ ആർ. മികച്ച വ്യക്തി (കല, സാഹിത്യം, കായികം)(പ്രത്യേക പരാമർശം): രാഗേഷ് കൃഷ്ണൻ.
മികച്ച സർക്കാർ ഇതര സ്ഥാപനം: തണൽ സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ്, കാഞ്ഞിരോട്, ശ്രദ്ധ കെയർ ഹോം വെഞ്ഞാറമൂട്. മികച്ച ഭിന്നശേഷിസൗഹൃദ സ്ഥാപനം : എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡ് പുളിക്കൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഇരിങ്ങാലക്കുട.
മികച്ച വിദ്യാഭ്യാസ സ്ഥാപനം: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട. മികച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം: കാസർഗോഡ് ജില്ലാ പഞ്ചായത്ത്, മലപ്പുറം ജില്ലാ ഭരണകൂടം. മികച്ച ഗ്രാമ പഞ്ചായത്തുകൾ: വിളയൂർ ഗ്രാമപഞ്ചായത്ത്, വേലൂർ ഗ്രാമപഞ്ചായത്ത്.
സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക പരാമർശ അവാർഡ് ജേതാക്കളായ ഡോ.വി. ശാരദാദേവി , ധീജ സതീശൻ, അഡ്വ. ജയാ ഡാലി, മുഹമ്മദ് ആസിം വെളിമണ്ണ, നിർഷാദ് നിനി, വിപിൻ വിജയൻ, ധന്യ രവി, വൈക്കം വിജയലക്ഷ്മി, ബിബിൻ ജോർജ്, ഡോ. എ. ടി ത്രേസ്യാക്കുട്ടി, ഗീത സലീഷ്, ഡോ. കൃഷ്ണ ഗോപിനാഥ് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിഭകളുടെ പ്രകടനങ്ങ ളും റിഥം ആർട്ട് ട്രൂപ്പിന്റെ മെഗാ ഷോയും അരങ്ങേറി.