കോഴിക്കോട്: യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെ ബേപ്പൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് പ്രവര്‍ത്തകരുടെ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
ബേപ്പൂരിലെ വിവിധ ഇടങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മരുമോനിസം എന്ന പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയനും മരുമകനായ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും എതിരേ രൂക്ഷവിമര്ശനമുന്നയിച്ചുകൊണ്ടിരിക്കുന്നത് പി.വി. അന്‍വറാണ്.
മുമ്പ് കോ-ലീ-ബി സഖ്യമുണ്ടായിട്ടുപോലും യുഡിഎഫിന് ബേപ്പൂരില്‍ ജയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്തവണ അന്‍വറിനെ പരീക്ഷിക്കണമെന്നാണ് ആവശ്യം.