Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Roji John

റോ​​​ഷ​​​നെ അഭിനന്ദിച്ച് മന്ത്രി റോജി

കാ​​​ല​​​ടി: കീം ​​​പ​​​രീ​​​ക്ഷ​​​യി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ആ​​​ദ്യ റാ​​​ങ്ക് നേ​​​ടി​​​യ സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​യ്യ​​​മ്പു​​​ഴ സ്വ​​​ദേ​​​ശി റോ​​​ഷ​​​ന്‍ രാ​​​ജു​​​വി​​​നെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ വീ​​​ട്ടി​​​ലെ​​​ത്തി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

കാ​​​ച്ച​​​പ്പി​​​ള്ളി രാ​​​ജു-​​​ജാ​​​സ്മി​​​ന്‍ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യ റോ​​​ഷ​​​നെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന ശേ​​​ഷം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​ണ് മ​​​ന്ത്രി വീ​​​ട്ടി​​​ലെ​​​ത്തി അ​​​നു​​​മോ​​​ദി​​​ച്ച​​​ത്. റോ​​​ഷ​​​നെ മ​​​ന്ത്രി പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ചു. ത​​​ന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍പ്പെ​​​ട്ട റോ​​​ഷ​​​ന് ആ​​​ദ്യ​​​റാ​​​ങ്ക് ല​​​ഭി​​​ച്ച​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

റോഷൻ കെഇ സ്കൂൾ വിദ്യാർഥി

മാ​ന്നാ​നം: കെ​ഇ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വീ​ണ്ടും വി​ജ​യ​ത്തി​ള​ക്ക​ത്തി​ൽ. കീം പ്രവേശന പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് കെ​ഇ സ്കൂ​ൾ വി​ദ്യാ​ർ​ഥി റോ​ഷ​ൻ രാ​ജു​വി​ന്.

കെ​ഇ സ്കൂ​ളി​ലെ പ്ല​സ് ടു ​പ​ഠ​ന​ത്തി​നൊ​പ്പം പാ​ലാ ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ലാ​ണ് എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​യ​ത്. അ​ങ്ക​മാ​ലി അ​യ്യ​മ്പ​ള്ളി കാ​ച്ച​പ്പ​ള്ളി കു​ടും​ബാം​ഗ​മാ​ണ് റോ​ഷ​ൻ.

അഛ​ൻ കെ.​വി. രാ​ജു കെ​എ​സ്എ​എ​ഫ്ഇ മാ​നേ​ജ​രും അ​മ്മ കെ.​വി. ജാ​സ്മി​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​ണ്.​ റോ​ഷ​ൻ രാ​ജു​വി​നെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. കു​ര്യ​ൻ ചാ​ല​ങ്ങാ​ടി സി​എം​ഐ അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up