തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള പിഎം ശ്രീ സംബന്ധിച്ച് തുടർനടപടികളിൽ യുഡിഎഫ് നയപരമായ തീരുമാനം കൈക്കൊള്ളുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.മുൻ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടിരുന്നു. നയങ്ങളിലും സമീപനങ്ങളിലും വ്യത്യാസമുണ്ടെങ്കിലും മുൻ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരെന്നും മന്ത്രി പറഞ്ഞു.
മുൻ സർക്കാർ ഒപ്പുവച്ച പദ്ധതി പ്രതിഷേധത്തെത്തുടർന്ന് നിർത്തിവയ്ക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.