Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MinisterBinduKrishna

സ​മ​ഗ്ര​ വ​നി​താ​ന​യം ന​ട​പ്പി​ലാ​ക്കും: ബി​ന്ദു കൃ​ഷ്ണ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്ത്രീ​​​​ക​​​​ളു​​​​ടെ സ​​​​ർ​​​​വ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലു​​​​മു​​​​ള്ള സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി സ​​​​മ​​​​ഗ്ര​​​​മാ​​​​യ വ​​​​നി​​​​താ​​​​ന​​​​യം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി ബി​​​​ന്ദു കൃ​​​​ഷ്ണ. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ്ര​​​​സ്ക്ല​​​​ബ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മു​​​​ഖാ​​​​മു​​​​ഖം പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി .

ഒ​​​​രു പെ​​​​ണ്‍​കു​​​​ഞ്ഞി​​​​ന്‍റെ ജ​​​​ന​​​​നം മു​​​​ത​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കേ​​​​ണ്ട എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കും ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​കും. കു​​​​ട്ടി​​​​ക​​​​ൾ, യു​​​​വ​​​​തി​​​​ക​​​​ൾ, വീ​​​​ട്ട​​​​മ്മ​​​​മാ​​​​ർ, വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ൾ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും പ്രാ​​​​ധാ​​​​ന്യ​​​​വും സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള പ​​​​രി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി. പെ​​​​റ്റ​​​​മ്മ​​​​യു​​​​ടെ മ​​​​ടി​​​​യി​​​​ൽ പോ​​​​ലും കു​​​​ട്ടി​​​​ക​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​ര​​​​ല്ലെ​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​റ​​​​ത്തുവ​​​​രു​​​​ന്ന​​​​ത്. നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട്ട് ഒ​​​​ന്ന​​​​ര​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ മ​​​​ര​​​​ണം ഏ​​​​റെ വേ​​​​ദ​​​​നി​​​​പ്പി​​​​ച്ചു.

ക​​​​ശു​​​​വ​​​​ണ്ടി മേ​​​​ഖ​​​​ല​​​​യി​​​​ലും അ​​​​സം​​​​ഘ​​​​ടി​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ജോ​​​​ലി ചെ​​​​യ്യു​​​​ന്ന സ്ത്രീ​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​നും സു​​​​ര​​​​ക്ഷ​​​​യ്ക്കും വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള്ളും. സം​​​​സ്ഥാ​​​​ന​​​​ത്തെ തൊ​​​​ഴി​​​​ലു​​​​ട​​​​മ​​​​ക​​​​ളെ​​​​യും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ​​​​യും പ​​​​ര​​​​സ്പ​​​​രം സൗ​​​​ഹൃ​​​​ദ മ​​​​നോ​​​​ഭാ​​​​വ​​​​ത്തോ​​​​ടെ ഒ​​​​പ്പം നി​​​​ർ​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യ​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ചി​​​​ല സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ സ്ത്രീ​​​​ക​​​​ൾ​​​​ക്ക് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം ല​​​​ഭി​​​​ക്കേ​​​​ണ്ട മെ​​​​റ്റേ​​​​ണി​​​​റ്റി ലീ​​​​വ് പോ​​​​ലും നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന വി​​​​വ​​​​രം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി കൈ​​​​ക്കൊ​​​​ള്ളും. സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ വ്യാ​​​​പ​​​​ക​​​​മാ​​​​യി സൈ​​​​ബ​​​​ർ അ​​​​റ്റാ​​​​ക്ക് ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. ദു​​​​ർ​​​​ബ​​​​ല മ​​​​ന​​​​​സു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഇ​​​​തു താ​​​​ങ്ങാ​​​​നും സ​​​​ഹി​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്.

റി​പ്പോ​ർ​ട്ട് തേ​ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തൃ​​​​ശൂ​​​​ർ വ​​​​ര​​​​വൂ​​​​രി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ ത​​​​ല്ലു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തുവ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​ട​​​​പെ​​​​ട്ട് വ​​​​നി​​​​ത ശി​​​​ശു വി​​​​ക​​​​സ​​​​ന മ​​​​ന്ത്രി ബി​​​​ന്ദു കൃ​​​​ഷ്ണ. അ​​​​ന്വേ​​​​ഷി​​​​ച്ച് അ​​​​ടി​​​​യ​​​​ന്ത​​​​ര റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

Latest News

Corehub Up