Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MinorDriving

കു​ട്ടി​ക​ളു​ടെ ഡ്രൈ​വിം​ഗ്; ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി മ​ന്ത്രി സി.​പി. ജോ​ൺ

തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ വാ​ഹ​നം ഓ​ടി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ. കു​ട്ടി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ൾ വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​ക​ൾ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കു​ട്ടി​ക​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​ര്യ​മി​ല്ല. അ​വ​രെ നി​യ​ന്ത്രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ര​ക്ഷി​താ​ക്ക​ൾ​ക്കാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ ര​ക്ഷി​താ​ക്ക​ൾ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. 

മ​ത്സ​ര​യോ​ട്ട​ത്തി​ന്‍റെ പേ​രി​ൽ സ്വ​കാ​ര്യ ബ​സു​ക​ളെ പൂ​ർ​ണ​മാ​യി കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ലെ അ​പാ​ക​ത​ക​ളാ​ണ് പ്ര​ധാ​ന പ്ര​ശ്ന​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ സ​മ​യ​ക്ര​മം പ്രാ​യോ​ഗി​ക​മാ​ണോ​യെ​ന്ന് പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up