മന്ത്രി സി.പി. ജോൺ.
തൃശൂർ: പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി.പി. ജോൺ. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കണമെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ വാഹനം ദുരുപയോഗം ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുട്ടികളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. അവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ രക്ഷിതാക്കൾ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ടും മന്ത്രി നിലപാട് വ്യക്തമാക്കി.
മത്സരയോട്ടത്തിന്റെ പേരിൽ സ്വകാര്യ ബസുകളെ പൂർണമായി കുറ്റപ്പെടുത്താൻ കഴിയില്ല. ബസുകളുടെ സമയക്രമത്തിലെ അപാകതകളാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. നിലവിലെ സമയക്രമം പ്രായോഗികമാണോയെന്ന് പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags : RoadSafetyAwareness C.P.John TransportMinister MinorDriving UnderageDriving TrafficRules Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash