Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minsara

കർഷകർക്കും ഡെലിവറികാർക്കും കൂട്ടായി മിൻസാര; 1.24 ലക്ഷത്തിന് ഇലക്ട്രിക് ടൂവീലറുമായി ആൾട്ടിഗ്രീൻ

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത ഇ​ല​ക്ട്രി​ക് ടൂ​വീ​ല​ർ മി​ൻ​സാ​ര പു​റ​ത്തി​റ​ക്കി ആ​ൾ​ട്ടി​ഗ്രീ​ൻ. ജാ​ക്സ​ൺ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ ക​മ്പ​നി ഇ​ല​ക്ട്രി​ക് കാ​ർ​ഗോ ത്രീ ​വീ​ല​റി​ന് ശേ​ഷം പു​റ​ത്തി​റ​ക്കു​ന്ന മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​ന​മാ​ണി​ത്.
ക​ർ​ഷ​ക​ർ, ഡെ​ലി​വ​റി പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ, സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ​മാ​ർ എ​ന്നി​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് വാ​ഹ​നം എ​ത്തു​ന്ന​ത്. ഗ​താ​ഗ​ത​ത്തി​നും ജോ​ലി​ക്കും ഒ​രേ​പോ​ലെ ഉ​പ​യോ​ഗി​ക്കാം എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

1.24 ല​ക്ഷം രൂ​പ (എ​ക്സ്ഷോ​റൂം) മു​ത​ലാ​ണ് വി​ല ആ​രം​ഭി​ക്കു​ന്ന​ത്. മൂ​ന്ന് വേ​ർ​ഷ​നു​ക​ളും
മി​ൻ​സാ​ര ല​ഭി​ക്കു​ക .S, S+, SE.എ​ൻ​ട്രി ലെ​വ​ൽ മോ​ഡ​ലാ​യ S ന് 2.78 kWh ​ബാ​റ്റ​റി​യും 125 കി​ലോ​മീ​റ്റ​ർ റേ​ഞ്ചു​മു​ണ്ട്. S+ മോ​ഡ​ലി​ന് 3.8 kWh ബാ​റ്റ​റി​യും 165 കി​ലോ​മീ​റ്റ​ർ റേ​ഞ്ചു​മു​ണ്ട്. SE മോ​ഡ​ലി​ൽ ബാ​റ്റ​റി സ്വാ​പ്പിം​ഗ് സൗ​ക​ര്യ​വും ല​ഭി​ക്കും.

ക​രു​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ന്നി​ൽ,172 Nm പീ​ക്ക് ടോ​ർ​ക്ക്, 33 ശ​ത​മാ​നം ഗ്രേ​ഡ​ബി​ലി​റ്റി, മ​ണി​ക്കൂ​റി​ൽ 75 കി​ലോ​മീ​റ്റ​ർ ടോ​പ് സ്പീ​ഡ് എ​ന്നി​വ ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. ഏ​ത് റോ​ഡി​ലും അ​നാ​യാ​സം ഓ​ടി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഡി​സൈ​ൻ.
2026 ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ൽ ഡെ​ലി​വ​റി ആ​രം​ഭി​ക്കും. ബെം​ഗ​ളൂ​രു, വി​ജ​യ​വാ​ഡ, നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up