പ്രതീകാത്മക ചിത്രം
വാണിജ്യ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഇലക്ട്രിക് ടൂവീലർ മിൻസാര പുറത്തിറക്കി ആൾട്ടിഗ്രീൻ. ജാക്സൺ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി ഇലക്ട്രിക് കാർഗോ ത്രീ വീലറിന് ശേഷം പുറത്തിറക്കുന്ന മൾട്ടി യൂട്ടിലിറ്റി വാഹനമാണിത്.
കർഷകർ, ഡെലിവറി പ്രൊഫഷണലുകൾ, ചെറുകിട വ്യാപാരികൾ, സർവീസ് ടെക്നീഷ്യൻമാർ എന്നിവരെ ലക്ഷ്യമിട്ടാണ് വാഹനം എത്തുന്നത്. ഗതാഗതത്തിനും ജോലിക്കും ഒരേപോലെ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.
1.24 ലക്ഷം രൂപ (എക്സ്ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. മൂന്ന് വേർഷനുകളും
മിൻസാര ലഭിക്കുക .S, S+, SE.എൻട്രി ലെവൽ മോഡലായ S ന് 2.78 kWh ബാറ്ററിയും 125 കിലോമീറ്റർ റേഞ്ചുമുണ്ട്. S+ മോഡലിന് 3.8 kWh ബാറ്ററിയും 165 കിലോമീറ്റർ റേഞ്ചുമുണ്ട്. SE മോഡലിൽ ബാറ്ററി സ്വാപ്പിംഗ് സൗകര്യവും ലഭിക്കും.
കരുത്തിന്റെ കാര്യത്തിൽ മുന്നിൽ,172 Nm പീക്ക് ടോർക്ക്, 33 ശതമാനം ഗ്രേഡബിലിറ്റി, മണിക്കൂറിൽ 75 കിലോമീറ്റർ ടോപ് സ്പീഡ് എന്നിവ കമ്പനി അവകാശപ്പെടുന്നു. ഏത് റോഡിലും അനായാസം ഓടിക്കാൻ കഴിയുന്ന തരത്തിലാണ് ഡിസൈൻ.
2026 ഡിസംബർ ഒന്നു മുതൽ മൂന്ന് നഗരങ്ങളിൽ ഡെലിവറി ആരംഭിക്കും. ബെംഗളൂരു, വിജയവാഡ, നോയിഡ എന്നിവിടങ്ങളിൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
Tags : Minsara Two wheeler