Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MirabaiChanu

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ്: സ്വ​​ർ​​ണ മെ​​ഡ​​ൽ പ്രതീക്ഷയില്‍ മീ​​രാ​​ബാ​​യ് ചാ​​നു​​ ഇന്നിറങ്ങും

ഗ്ലാ​​സ്ഗോ: 23-ാമ​​ത് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ അ​​ക്കൗ​​ണ്ട് തു​​റ​​ന്നു. പു​​രു​​ഷന്മാരുടെ ഹെ​​വി​​വെ​​യ്റ്റ് പാ​​രാ പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗി​​ൽ ജ​​ണ്ഡു കു​​മാ​​ർ വെ​​ങ്ക​​ല മെ​​ഡ​​ൽ നേ​​ടി​​യാ​​ണ് ആ​​ദ്യ നേ​​ട്ടം ഇ​​ന്ത്യ​​ക്ക് സ​​മ്മാ​​നി​​ച്ച​​ത്.

ബൗ​​ൾ​​സി​​ൽ രൂ​​പ​​റാ​​ണി, പി​​ങ്കി സ​​ഖ്യം തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ൾ ബോ​​ക്സിം​​ഗി​​ൽ സ​​ച്ചി​​ൻ സി​​വാ​​ച്ച് ജ​​യ​​ത്തോ​​ടെ പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. അ​​തേ​​സ​​മ​​യം നീ​​ന്ത​​ലി​​ലും ബാ​​സ്ക​​റ്റ്ബോ​​ളി​​ലും ഇ​​ന്ത്യ​​ക്ക് നി​​രാ​​ശ​​യു​​ടെ ദി​​ന​​മാ​​യി മാ​​റി.

മൂ​​ന്നാം ദി​​നം നീ​​ന്ത​​ൽ, ബൗ​​ൾ​​സ്, ആ​​ർ​​ട്ടി​​സ്റ്റി​​ക് ജിം​​നാ​​സ്റ്റി​​ക്സ്, ബോ​​ക്സിം​​ഗ്, 3ഃ3 വീ​​ൽ​​ചെ​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ എ​​ന്നീ ഇ​​ന​​ങ്ങ​​ളി​​ലാ​​യി 14 താ​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി മ​​ത്സ​​ര​​രം​​ഗ​​ത്തി​​റ​​ങ്ങി​​യ​​ത്.

പോരാട്ടം ഇന്നലെ ഇടിക്കൂട്ടില്‍ ജയം

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് പു​​രു​​ഷന്മാരു​​ടെ 60 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ബോ​​ക്സ​​ർ സ​​ച്ചി​​ൻ സി​​വാ​​ച്ച് പ്രീ-​​ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. സ്കോ​​ട്ടി​​ഷ് ഇ​​വ​​ന്‍റ് ക്യാ​​ന്പ​​സി​​ൽ ന​​ട​​ന്ന ക​​ടു​​ത്ത പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ കാ​​ന​​ഡ​​യു​​ടെ കി​​യോ​​മ അ​​ൽ-​​അ​​ഹ്മ​​ദി​​യെ​​യാ​​ണ് താ​​രം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

26കാ​​ര​​നും മു​​ൻ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് യൂ​​ത്ത് ഗെ​​യിം​​സ് ചാ​​ന്പ്യ​​നു​​മാ​​യ താ​​രം മൂ​​ന്ന് റൗ​​ണ്ടി​​ലും പൊ​​രു​​തി 4-1 എ​​ന്ന സ്പ്ലി​​റ്റ് തീ​​രു​​മാ​​ന​​ത്തി​​ൽ വി​​ജ​​യം നേ​​ടി. തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം 4:45ന് ​​ന​​ട​​ക്കു​​ന്ന റൗ​​ണ്ട് 16ൽ ​​ഇം​​ഗ്ല​​ണ്ടി​​ന്‍റെ വി​​ൽ ഹെ​​വി​​റ്റി​​നെ സ​​ച്ചി​​ൻ നേ​​രി​​ടും.

രൂ​​പ റാ​​ണി- ടി​​ർ​​ക്കി

ഗ്രൂ​​പ്പ് ഘ​​ട്ട മ​​ത്സ​​ര​​ത്തി​​ൽ ടോം​​ഗ​​യെ ടൈ-​​ബ്രേ​​ക്ക​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ലോ​​ണ്‍ ബൗ​​ൾ​​സ് ജോ​​ഡി​​ക​​ളാ​​യ രൂ​​പ റാ​​ണി ടി​​ർ​​ക്കി​​യും പി​​ങ്കി സിം​​ഗും വി​​ജ​​യ​​ക്കു​​തി​​പ്പ് തു​​ട​​ർ​​ന്നു.

ഇ​​ന്ത്യ​​ൻ സ​​ഖ്യം ആ​​ദ്യ സെ​​റ്റ് 5-2ന് ​​സ്വ​​ന്ത​​മാ​​ക്കി​​യെ​​ങ്കി​​ലും ര​​ണ്ടാം സെ​​റ്റ് 4-6ന് ​​കൈ​​വി​​ട്ടു. ടൈ-​​ബ്രേ​​ക്ക​​റി​​ൽ സ​​മ്മ​​ർ​​ദ​​ത്തി​​നി​​ട​​യി​​ലും പി​​ങ്കി മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്ത​​തോ​​ടെ എ​​തി​​രാ​​ളി​​ക​​ൾ വീ​​ണു.

വ​​നി​​താ സ​​ഖ്യ​​ത്തി​​ന് സെ​​ക്്ഷ​​ണ​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം വി​​ജ​​യ​​മാ​​ണി​​ത്. നേ​​ര​​ത്തേ മാ​​ൾ​​ട്ട​​യെ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ സ​​ഖ്യം നി​​ല​​വി​​ൽ ഇം​​ഗ്ല​​ണ്ടി​​ന് പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും തോ​​ൽ​​വി അ​​റി​​യാ​​ത്ത ടീ​​മാ​​ണ് ഇം​​ഗ്ല​​ണ്ടും.

ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് ഒ​​രു ടീ​​മി​​ന് മാ​​ത്ര​​മേ സെ​​മി​​ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റാ​​ൻ ക​​ഴി​​യൂ എ​​ന്ന​​തി​​നാ​​ൽ ത​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന ഗ്രൂ​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ പ​​ര​​സ്പ​​രം ഏ​​റ്റു​​മു​​ട്ടു​​ന്ന ഇ​​ന്ത്യ​​യും ഇം​​ഗ്ല​​ണ്ടും ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​നാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്.

നീ​​ന്ത​​ൽ കു​​ള​​ത്തി​​ൽ നി​​രാ​​ശ

400 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ ഹീ​​റ്റ്സി​​ൽ മ​​ത്സ​​രി​​ച്ച ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ ദ​​ക്ഷ​​ൻ ശ​​ശി​​കു​​മാ​​റി​​നും (3:58.09 സെ​​ക്ക​​ൻ​​ഡ്) ആ​​ര്യ​​ൻ നെ​​ഹ്റ​​യ്ക്കും (4:00.26 സെ​​ക്ക​​ൻ​​ഡ്) നി​​രാ​​ശ. 27 താ​​ര​​ങ്ങ​​ൾ മാ​​റ്റു​​ര​​ച്ച​​തി​​ൽ ഇ​​രു​​വ​​രും യ​​ഥാ​​ക്ര​​മം 15, 16 സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ് ഫി​​നീ​​ഷ് ചെ​​യ്ത​​ത്. ഇ​​തോ​​ടെ ഇ​​രു​​വ​​ർ​​ക്കും ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടാ​​നാ​​യി​​ല്ല.

ബാസ്ക​​റ്റി​​ൽ വീണു

ഇ​​ന്ത്യ​​ൻ വ​​നി​​താ 3x3 വീ​​ൽ​​ചെ​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ടീം ​​ക​​ന​​ത്ത തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി. ഗ്രൂ​​പ്പ് ബി​​യി​​ൽ വെ​​യി​​ൽ​​സ് 16-1 സ്കോ​​റി​​ന് ഇ​​ന്ത്യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Latest News

Corehub Up