റാഞ്ചി: തലയ്ക്ക് 2.2 കോടി രൂപ വിലയിട്ട ഉന്നത മാവോയിസ്റ്റ് മിസിർ ബെസ്ര അറസ്റ്റിൽ. സിപിഐ (മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗമായ മിസിർ ബെസ്രയ്ക്കെതിരേ 1751 കേസുകളുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽനിന്നാണ് അറുപത്തിയഞ്ചുകാരനായ ബെസ്ര പിടിയിലായത്. ഇയാൾക്കൊപ്പം മറ്റു രണ്ടു മാവോയിസ്റ്റുകളും പിടിയിലായത്.
ഇതിലൊരാളുടെ തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ടിട്ടുള്ളതാണ്. ചൊവ്വാഴ്ച 16 മാവോയിസ്റ്റുകൾ ജാർഖണ്ഡ് പോലീസിനു മുന്പാകെ കീഴടങ്ങിയിരുന്നു.