Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MissileTechnology

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: ഡി​​​ആ​​​ർ​​​ഡി​​​ഒ (ഡി​​​ഫ​​​ൻ​​​സ് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ) ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത മി​​​സൈ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ രാ​​​ജ്യ​​​ത്തെ സ്വ​​​കാ​​​ര്യ പ്ര​​​തി​​​രോ​​​ധ നി​​​ർ​​​മാ​​​ണ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് അ​​​നു​​​മ​​​തി ന​​​ൽ​​​കി. പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ൽ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത (ആ​​​ത്മ​​​നി​​​ർ​​​ഭ​​​ര​​​ത) കൈ​​​വ​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​നം.

അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ മി​​​സൈ​​​ൽ​​​ ശേ​​​ഷി​​​യെ നൂ​​​ത​​​ന നി​​​രീ​​​ക്ഷ​​​ണ-​​​വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ ശൃം​​​ഖ​​​ല​​​ക​​​ളു​​​മാ​​​യും കൃ​​​ത്യ​​​ത​​​യാ​​​ർ​​​ന്ന ആ​​​ക്ര​​​മ​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​യും സം​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം ഇ​​​ത്ത​​​ര​​​മൊ​​​രു നി​​​ർ​​​ണാ​​​യ​​​ക തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ കൈ​​​മാ​​​റു​​​ന്ന പ്ര​​​മു​​​ഖ മി​​​സൈ​​​ലു​​​ക​​​ൾ

ആ​​​കാ​​​ശ്, ആ​​​കാ​​​ശ്-​​​എ​​​ൻ​​​ജി, വി-​​​ഷോ​​​റാ​​​ഡ്സ്, അ​​​സ്ത്ര, രു​​​ദ്രം ആ​​​ന്‍റി-​​​റേ​​​ഡി​​​യേ​​​ഷ​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ, നാ​​​ഗ്, സാ​​​ന്‍റ്, മാ​​​ൻ-​​​പോ​​​ർ​​​ട്ട​​​ബി​​​ൾ എ​​​ടി​​​ജി​​​എം, എ​​​ൻ​​​എ​​​എ​​​സ്എം-​​​എ​​​സ്ആ​​​ർ ആ​​​ന്‍റി-​​​ഷി​​​പ്പ് മി​​​സൈ​​​ൽ, ത​​​ദ്ദേ​​​ശീ​​​യ ക്രൂ​​​യി​​​സ് മി​​​സൈ​​​ലു​​​ക​​​ൾ, ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലേ​​​ക്ക് തൊ​​​ടു​​​ക്കാ​​​വു​​​ന്ന ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലാ​​​യ ‘പ്ര​​​ള​​​യ്’ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ നി​​​ർ​​​മാ​​​ണ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളാ​​​ണ് സ്വ​​​കാ​​​ര്യ​​​ മേ​​​ഖ​​​ല​​​യ്ക്കു കൈ​​​മാ​​​റു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ അ​​​ഗ്‌​​​നി, കെ-​​​സീ​​​രീ​​​സ് മി​​​സൈ​​​ലു​​​ക​​​ളും വി​​​ദേ​​​ശ പ​​​ങ്കാ​​​ളി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്നു നി​​​ർ​​​മി​​​ക്കു​​​ന്ന ബ്ര​​​ഹ്മോസ്, എം​​​ആ​​​ർ​​​എ​​​സ്എ​​​എം തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഈ ​​​കൈ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രി​​​ക്കി​​​ല്ല.

ആ​​​​ഭ്യ​​​​ന്ത​​​​ര മി​​​​സൈ​​​​ല്‍ നി​​​​ർ​​​​മാ​​​​ണം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​ക, ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് കു​​​​റ​​​​യ്ക്കു​​​​ക, പ്ര​​​​തി​​​​രോ​​​​ധ വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല​​​​യി​​​​ല്‍ മൈ​​​​ക്രോ-​​​​ചെ​​​​റു​​​​കി​​​​ട-​​​​ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ പ​​​​ങ്ക് വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഈ ​​​​നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

മി​​​​സൈ​​​​ലു​​​​ക​​​​ള്‍, പീ​​​​ര​​​​ങ്കി ഷെ​​​​ല്ലു​​​​ക​​​​ള്‍, വെ​​​​ടി​​​​ക്കോ​​​​പ്പു​​​​ക​​​​ള്‍, മ​​​​റ്റ് ആ​​​​യു​​​​ധ​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​വും നി​​​​ർ​​​​മാ​​​​ണ​​​​വും സ്വ​​​​കാ​​​​ര്യ​​​​മേ​​​​ഖ​​​​ല​​​​യ്ക്കാ​​​​യി തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കാ​​​​ന്‍ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം​​​ത​​​​ന്നെ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ശ​​​രി​​​യാ​​​യ യോ​​​ഗ്യ​​​ത​​​ക​​​ളും സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട് പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി ഉ​​​ത്പാ​​​ദ​​​നം ന​​​ട​​​ത്താ​​​ൻ പ്ര​​​തി​​​രോ​​​ധ നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യെ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ ഈ ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ കൈ​​​മാ​​​റ്റം നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ക്കും. ഇ​​​തോ​​​ടെ പ്ര​​​തി​​​രോ​​​ധ​​​രം​​​ഗ​​​ത്ത് ആ​​​ഭ്യ​​​ന്ത​​​ര വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം വ​​​ലി​​​യ​​​തോ​​​തി​​​ൽ വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ല​​​ക്ഷ്യം പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ലെ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത

വേ​​​ഗ​​​ത്തി​​​ലു​​​ള്ള നി​​​ർ​​​മാ​​​ണം: ആ​​​ഭ്യ​​​ന്ത​​​ര മി​​​സൈ​​​ൽ ഉ​​​ത്പാ​​​ദ​​​നം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നും പ്ര​​​തി​​​രോ​​​ധ ഇ​​​റ​​​ക്കു​​​മ​​​തി​​​യെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് കു​​​റ​​​യ്ക്കാ​​​നും ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.
വ്യ​​​വ​​​സാ​​​യ പ​​​ങ്കാ​​​ളി​​​ത്തം: പ്ര​​​തി​​​രോ​​​ധ വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യി​​​ൽ എം​​​എ​​​സ്എം​​​ഇ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര ക​​​മ്പ​​​നി​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം വ​​​ലി​​​യ​​​തോ​​​തി​​​ൽ വി​​​പു​​​ലീ​​​ക​​​രി​​​ക്കും.

വ​​​ള​​​ർ​​​ച്ചാ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ: 2024-25 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ പ്ര​​​തി​​​രോ​​​ധ ഉ​​​ത്പാ​​​ദ​​​നം 1.54 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യും പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി 23,622 കോ​​​ടി രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ന്ന് റി​​​ക്കാ​​​ർ​​​ഡി​​​ട്ടി​​​രു​​​ന്നു. ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഉ​​​ത്പാ​​​ദ​​​നം 1.75 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യും 2029 ഓ​​​ടെ മൂ​​​ന്നു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യം.

Latest News

Corehub Up