Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MissingChildren

കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന: പ്ര​തി​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​ണാ​​​​താ​​​​കു​​​​ന്ന​​​​തും പി​​​​ന്നീ​​​​ട് ക​​​​ണ്ടെ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യ കു​​​​ട്ടി​​​​ക​​​​ളെ ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​മാ​​​​യി വേ​​​​ഗ​​​​ത്തി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നും ദേ​​​​ശീ​​​​യ​​​ത​​​​ല​​​​ത്തി​​​​ൽ ഡി​​​​എ​​​​ൻ​​​​എ, ബ​​​​യോ​​​​മെ​​​​ട്രി​​​​ക് തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ സം​​​​വി​​​​ധാ​​​​നം വേ​​​​ണ​​​​മെ​​​​ന്ന ഹ​​​​ർ​​​​ജി​​​​യി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും ദേ​​​​ശീ​​​​യ ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍റെ​​​​യും പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണു ന​​​​ട​​​​പ​​​​ടി. നി​​​​ശ്ചി​​​​ത സു​​​​ര​​​​ക്ഷാ​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളോ​​​​ടെ അ​​​​ജ്ഞാ​​​​ത​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും കാ​​​​ണാ​​​​താ​​​​യ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും ഡി​​​​എ​​​​ൻ​​​​എ സാ​​​​മ്പി​​​​ളു​​​​ക​​​​ൾ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ശേ​​​​ഖ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ല​​​​വി​​​​ലു​​​​ള്ള ചൈ​​​​ൽ​​​​ഡ് വെ​​​​ൽ​​​​ഫെ​​​​യ​​​​ർ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ, ഷെ​​​​ൽ​​​​ട്ട​​​​ർ ഹോ​​​​മു​​​​ക​​​​ൾ, പോ​​​​ലീ​​​​സ് റെ​​​​ക്കോ​​​​ർ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി കേ​​​​ന്ദ്രീ​​​​കൃ​​​​ത സം​​​​വി​​​​ധാ​​​​നം നി​​​​ർ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

കൂ​​​​ടാ​​​​തെ ദ​​​​ത്തെ​​​​ടു​​​​ക്ക​​​​ൽ പ്ര​​​​ക്രി​​​​യ​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​മ്പ് കു​​​​ട്ടി അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​കോ​​​​പ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക ടാ​​​​സ്ക് ഫോ​​​​ഴ്സു​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up