ഫ്ലോറിഡ: ടാമ്പയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ഈ വർഷത്തെ മിഷൻ ഞായർ വിപുലമായി ആചരിച്ചു. രാവിലെ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
മിഷൻ ഞായർ ഫണ്ട് സ്വരൂപിക്കുന്നതിനായി കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ വിവിധ സ്റ്റാളുകളും പ്രവർത്തനങ്ങളും അന്നേദിവസം ഒരുക്കി.