Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missionaries Played

സാമൂഹിക മാറ്റത്തിൽ മി​​ഷ​​ന​​റിമാരുടെ പങ്ക് നിർണായകം: മുഖ‍്യമന്ത്രി

കൊ​​​​ല്ലം: ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ലെ സാ​​​​മൂ​​​​ഹി​​​​ക സാം​​​​സ്‌​​​​കാ​​​​രി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ മാ​​​​റ്റ​​​​ത്തി​​​​ന്‍റെ കാ​​​​റ്റു​​​​വീ​​​​ശു​​​​ന്ന​​​​തി​​​​ല്‍ നി​​​​ര്‍​ണാ​​​​യ​​​​ക പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ച​​​​വ​​​​രാ​​​​ണ് ക്രൈ​​​​സ്ത​​​​വ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രെ​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. ജാ​​​​തി സ​​​​മ്പ്ര​​​​ദാ​​​​യ​​​​വും നാ​​​​ട്ടി​​​​ലെ അ​​​​ടി​​​​മ സ​​​​മ്പ്ര​​​​ദാ​​​​യ​​​​വും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം വ​​​​ലി​​​​യ പ​​​​ങ്കാ​​​​ണ് വ​​​​ഹി​​​​ച്ച​​​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കൊ​​​​ല്ലം രൂ​​​​പ​​​​ത​​​​യു​​​​ടെ മൂ​​​​ന്നു​​​​വ​​​​ര്‍​ഷം നീ​​​​ണ്ടു നി​​​​ല്‍​ക്കു​​​​ന്ന 700-ാം വാ​​​​ര്‍​ഷി​​​​കാ​​​​ഘോ​​​​ഷം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ അ​​​​ച്ച​​​​ടി​​​​ക്കു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത് മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രാ​​​​ണ്. ബൈ​​​​ബി​​​​ള്‍ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യാ​​​​ണ് അ​​​​ച്ച​​​​ടി തു​​​​ട​​​​ങ്ങി​​​​യ​​​​ത്. അ​​​​ന്ധ​​​​കാ​​​​ര​​​​ത്തി​​​​ല്‍ നി​​​​ന്ന് വെ​​​​ളി​​​​ച്ചം പ​​​​ക​​​​രു​​​​ന്ന​​​​തും അ​​​​റി​​​​വി​​​​ല്ലാ​​​​യ്മ​​​​യി​​​​ല്‍ നി​​​​ന്ന് അ​​​​റി​​​​വി​​​​ന്‍റെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണ് ബൈ​​​​ബി​​​​ള്‍ സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ക്രൈ​​​​സ്ത​​​​വ ദ​​​​ര്‍​ശ​​​​നം ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​റ്റി​​​​യ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രു​​​​ടെ കേ​​​​ന്ദ്ര​​​​മാ​​​​ണ് കൊ​​​​ല്ലം. കൊ​​​​ല്ലം രൂ​​​​പ​​​​ത​​​​യേ​​​​യും കൊ​​​​ല്ലം തു​​​​റ​​​​മു​​​​ഖ​​​​ത്തേ​​​​യും​​​​കു​​​​റി​​​​ച്ച് മാ​​​​ര്‍​ക്കോ​​​​പോ​​​​ളോ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍ യാ​​​​ത്രാ വി​​​​വ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​ന്നും വി.​​ഡി. സ​​തീ​​ശ​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​ത്തീ​​​​ന്‍ ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ഷി​​​​ബു ബേ​​​​ബി ജോ​​​​ണ്‍, ബി​​​​ന്ദു കൃ​​​​ഷ്ണ, പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, രൂ​​​​പ​​​​ത മു​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​സ്റ്റാ​​​​ന്‍​ലി റോ​​​​മ​​​​ന്‍, കൊ​​​​ല്ലം മേ​​​​യ​​​​ര്‍ എ.​​​​കെ. ഹ​​​​ഫീ​​​​സ്, വി​​​​ഷ്ണു മോ​​​​ഹ​​​​ന്‍ എം​​​​എ​​​​ല്‍​എ, വി​​​​മ​​​​ല​​​​ഹൃ​​​​ദ​​​​യ​​​​സ​​​​ന്യാ​​​​സി​​​​നി സ​​​​ഭ​​​​യു​​​​ടെ മ​​​​ദ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ സി​​​​സ്റ്റ​​​​ര്‍ റെ​​​​നോ​​​​റ മേ​​​​രി, അ​​​​ല്മാ​​​​യ പ്ര​​​​തി​​​​നി​​​​ധി പ്ര​​​​ഫ. ബി​​​​ജു ടെ​​​​റ​​​​ന്‍​സ് അ​​​​ര​​​​വി​​​​ള, കെ​​​​സി​​​​വൈ​​​​എം രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ല​​​​ക്സ് കെ​​​​ന്ന​​​​ഡി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. കൊ​​​​ല്ലം ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ള്‍ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി സ്വാ​​​​ഗ​​​​ത​​​​വും വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ള്‍ മോ​​​​ണ്‍. ഡോ.​​​​ബൈ​​​​ജു ജൂ​​​​ലി​​​​യാ​​​​ന്‍ ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up