Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mitchell Junction

Alappuzha

മി​ച്ച​ൽ ജം​ഗ്ഷ​ൻ വി​ക​സ​നം: പ്രാ​രം​ഭ വി​ജ്ഞാ​പ​ന​മാ​യി

മാവേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര മി​ച്ച​ല്‍ ജം​ഗ്ഷ​ൻ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ വി​ജ്ഞാ​പ​ന​മാ​യി. ഫെ​ബ്രു​വ​രി 27നാ​ണ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. 25 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ച്ചെ​ല​വ്. 2013 ലെ ​അ​വ​കാ​ശ ആ​ക്ട് വ​കു​പ്പ്-2, ഉ​പ​വ​കു​പ്പ്-1 ലെ ​വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് വി​ജ്ഞാ​പ​നം.

പ​ദ്ധ​തി ഭൂ​മി​യി​ൽ അ​വ​കാ​ശ താ​ത്പര്യ​മു​ള്ള എ​ല്ലാ വ്യ​ക്തി​ക​ളും ഈ ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച് 60 ദി​വ​സ​ത്തി​നു​ള്ളി​ലോ, അ​ല്ലെ​ങ്കി​ൽ ഈ ​വി​ഷ​യ​ത്തി​ൽ ഒ​രു പ​ബ്ലി​ക് നോ​ട്ടീ​സ് കി​ട്ടി​യ​തി​നു​ശേ​ഷ​മോ, ഇ​തി​ൽ ഏ​താ​ണ് അ​വ​സാ​നം ല​ഭി​ച്ച​ത് ആ ​തീ​യ​തി​ക്കു​ള്ളി​ൽ ഭൂ​മി​യു​ടെ റെ​ക്കോ​ർ​ഡു​ക​ളു​ടെ നി​ജ​സ്ഥി​തി വ​രു​ത്തു​ന്ന​തി​നോ നി​ർ​ദേശി​ക്ക​പ്പെ​ട്ട ഭൂ​മി​യു​ടെ അ​വ​കാ​ശ​ത്തി​നോ എ​തി​ർ​പ്പുണ്ടെ​ങ്കി​ൽ രേ​ഖാ​മൂ​ലം ആ​ല​പ്പു​ഴ എ​ൽ​എ (​ജ​ന​റ​ൽ) സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​റി​നെ ധ​രി​പ്പി​ക്ക​ണം.

സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞു ല​ഭി​ക്കു​ന്ന ആ​ക്ഷേ​പ​ങ്ങ​ളും സ്റ്റേ​റ്റ്‌​മെന്‍റുക​ളും അ​വ​കാ​ശം വ്യ​ക്ത​മാ​ക്കാ​ത്ത എ​തി​ർ​പ്പു​ക​ളും നി​ര​സി​ക്കും. വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റെ​ടു​ക്കേ​ണ്ടിവ​രു​ന്ന പു​ര​യി​ട​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ര്‍​ക്ക് 2013 ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ അ​വ​കാ​ശ നി​യ​മം ഒ​ന്നാം ഉ​പ​വ​കു​പ്പ് അ​നു​സ​രി​ച്ച് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും പു​നഃ​സ്ഥാ​പ​ന​വും ല​ഭി​ക്കും.

മാ​വേ​ലി​ക്ക​ര വി​ല്ലേ​ജി​ല്‍ 20, 21, 54, 55, 66, 67 ബ്ലോ​ക്കു​ക​ളി​ലെ വി​വി​ധ സ​ര്‍​വേ ന​മ്പ​രു​ക​ളി​ല്‍​പ്പെ​ട്ട 57.08 ആ​ര്‍​സ് ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. വാ​ട​ക​ക്കാ​ർ​ക്ക് 50,000, അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 36,000, വീ​ടു​ക​ള്‍​ക്ക് 4,60,000 എ​ന്ന നി​ല​യി​ൽ തു​ക ല​ഭി​ക്കും. ക​ട ഉ​ട​മ​ക​ള്‍​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ വി​ല​യ്ക്ക് പു​റ​മേ ഭൂ​മി വി​ല​യും ല​ഭി​ക്കും.

2017-18 ലെ ​സം​സ്ഥാ​ന ബ​ജ​റ്റ് പ​ദ്ധ​തി​യാ​ണി​ത്. 2018 സെ​പ്റ്റം​ബ​റി​ല്‍ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. അ​തി​ര്‍​ത്തി ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​യും പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.


മി​ച്ച​ല്‍ ജം​ഗ്ഷ​നി​ല്‍നി​ന്ന് വ​ട​ക്കോ​ട്ട് 80 മീ​റ്റ​റും തെ​ക്കോ​ട്ട് 140 മീ​റ്റ​റും പ​ടി​ഞ്ഞാ​റോ​ട്ട് 110 മീ​റ്റ​റും കി​ഴ​ക്കോ​ട്ട് 210 മീ​റ്റ​റും ദൂ​ര​ത്തി​ലാ​ണ് വീ​തികൂ​ട്ടു​ന്ന​ത്. നി​ല​വി​ലെ ഏ​ഴു മു​ത​ല്‍ എ​ട്ടു മീ​റ്റ​ര്‍ വ​രെ വീ​തി, ന​ട​പ്പാ​ത​യു​ള്‍​പ്പെ​ടെ 18 മീ​റ്റ​റാ​യി വി​ക​സി​ക്കും. അ​നു​വ​ദി​ച്ച 25 കോ​ടി​യി​ല്‍ 22.5 കോ​ടി​യും ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോ​ഴു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​ണ് നീ​ക്കി വ​ച്ചി​രി​ക്കു​ന്ന​ത്.
വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് വി​ജ്ഞാ​പ​ന തീ​യ​തി​ക്ക് മൂ​ന്നു വ​ർ​ഷം മു​മ്പ് മു​ത​ൽ ഇ​ങ്ങോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന വി​ൽ​പ്പ​ന വി​ല​യു​ടെ ഇ​ര​ട്ടി​യും 12 ശ​ത​മാ​നം പ​ലി​ശ​യും ഉ​ട​മ​ക​ള്‍​ക്ക് ല​ഭി​ക്കും.

Latest News

Corehub Up