കേപ് ടൗണ്‍: ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തന്റെ ആറു പന്തിനിടെ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 329 റണ്‍സിനു പുറത്ത്.
72 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് ആറു വിക്കറ്റ് വീഴ്ത്തിയത്. രണ്ടാംദിനം മത്സരം അവസാനിക്കുന്പോൾ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തിട്ടുണ്ട്.