Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mobile App

ദീ​പി​ക​യു​ടെ മൊ​ബൈ​ൽ ആ​പ്പി​നു മി​ക​ച്ച പ്ര​തി​ക​ര​ണം

കോ​ട്ട​യം: 140-ാം ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ഒാ​ൺ​ലൈ​ൻ പ​ത്ര​മാ​യ ദീ​പി​ക പു​റ​ത്തി​റ​ക്കി​യ പു​തി​യ മൊ​ബൈ​ൽ ന്യൂ​സ് ആ​പ്പി​നു മി​ക​ച്ച പ്ര​തി​ക​ര​ണം. നി​ര​വ​ധി പേ​രാ​ണ് ആ​ദ്യ ദി​ന​ങ്ങ​ളി​ൽ​ത്ത​ന്നെ ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​ത്.

കൂ​ടു​ത​ൽ വേ​ഗ​വും ആ​ക​ർ​ഷ​ക​മാ​യ വാ​ർ​ത്താ വി​ന്യാ​സ​വു​മാ​ണ് ആ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത. അ​തി​വേ​ഗം വാ​ർ​ത്ത​ക​ൾ തു​റ​ന്നു​വ​രു​ന്ന​തും വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഷെ​യ​ർ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തും ആപ്പിന്‍റെ പ്രത്യേകതയായി പലരും എടുത്തു പറഞ്ഞു.

ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ഫോ​ണ്ട് വ​ലി​പ്പം ക്ര​മീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​നം, നൈ​റ്റ് മോ​ഡ്, വാ​യ​ന ആ​യാ​സ​ര​ഹി​ത​മാ​ക്കു​ന്ന വി​ന്യാ​സം, ഭം​ഗി​യു​ള്ള ഫോ​ണ്ടു​ക​ൾ എ​ന്നി​വ​യാ​ണ് ആ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ. മാ​ത്ര​മ​ല്ല, എ​ഐ പി​ന്തു​ണ​യോ​ടെ​യാ​ണ് ആ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഐ ​ഫോ​ൺ, ആ​ൻ​ഡ്രോ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ആ​പ്പ് ല​ഭ്യ​മാ​ണ്.

ഐ ​ലീ​ഫ് സൊ​ലൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ആ​ണ് ദീ​പി​ക​യ്ക്കാ​യി ആ​പ്പ് അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഐ​ടി രം​ഗ​ത്തെ ശ്ര​ദ്ധേ​യ സ്ഥാ​പ​ന​മാ​ണ് കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ ​ലീ​ഫ് സൊ​ലൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്. ആപ്പ് ഡൗൺലൗഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആൻഡ്രോയ്ഡ് 

ഐ ഫോൺ

Latest News

Corehub Up