Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mobilize

കോ​ൺ​ഗ്ര​സ് റാ​ലി​ക്കെ​തി​രേ 1984ലെ ​സി​ക്ക് വി​രു​ദ്ധ ക​ലാ​പബാ​ധി​ത​രെ അ​ണി​നി​ര​ത്താ​ൻ ബി​ജെ​പി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഇ​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ റാ​​​​ലി​​​​ക്കെ​​​​തി​​​​രേ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു സി​​​​ക്ക് വി​​​​രു​​​​ദ്ധ ക​​​​ലാ​​​​പ​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ മാ​​​​ർ​​​​ച്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു രാ​​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ബി​​​​ജെ​​​​പി.

കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന റാ​​​​ലി​​​​യെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ സി​​​​ക്ക് സ​​​​മൂ​​​​ഹ​​​​ത്തെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​ട​​​​നീ​​​​ളം പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളും മാ​​​​ർ​​​​ച്ചു​​​​ക​​​​ളും പൊ​​​​തു​​​​യോ​​​​ഗ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്താ​​​​നാ​​​​ണു ബി​​​​ജെ​​​​പി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി.

1984ലെ ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​ലാ​​​​പ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് കൈ​​​​ക്കൊ​​​​ണ്ട നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നു​​​​മാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും ബി​​​​ജെ​​​​പി വ്യ​​​​ക്ത​​​​മാ​​​​ക്കി. പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഹ​​​​രി​​​​ന​​​​ഗ​​​​റി​​​​ലാ​​​​ണ് ഇ​​​ന്നു പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ച് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

1984 ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ 31ന് ​​​​അ​​​​ന്ന​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി സി​​​​ക്ക് അം​​​​ഗ​​​​ര​​​​ക്ഷ​​​​ക​​​​രു​​​​ടെ വെ​​​​ടി​​​​യേ​​​​റ്റു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​യാ​​​ണ് ന​​​​വം​​​​ബ​​​​ർ ഒ​​​ന്നു​​​മു​​​​ത​​​​ൽ മൂ​​​ന്നു​​​വ​​​​രെ രാ​​​​ജ്യ​​​​ത്ത് സി​​​​ക്ക് വി​​​രു​​​ദ്ധ ക​​​ലാ​​​പ​​​മു​​​ണ്ടാ​​​യ​​​ത്.

ക​​​​ലാ​​​​പ​​​​ബാ​​​​ധി​​​​ത​​​​രെ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് ന​​​​ട​​​​ത്തു​​​​ന്ന മാ​​​​ർ​​​​ച്ചി​​​​ലൂ​​​​ടെ വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന പ​​​​ഞ്ചാ​​​​ബ് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നും ബി​​​ജെ​​​പി ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

Latest News

Corehub Up