Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mock Prime Minister

മോ​ക് പാ​ർ​ല​മെ​ന്‍റി​ൽ രാ​ഹു​ലി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കൂ; പ​രി​ഹാ​സ​വു​മാ​യി ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​കാ​ത്മ​ക ഇം​പീ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി​ക​ളി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ പ​രി​ഹാ​സ​വു​മാ​യി ബി​ജെ​പി എം​പി സാം​ബി​ത് പ​ത്ര. മോ​ക് പാ​ർ​ല​മെ​ന്‍റി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​ത്ര​യു​ടെ പ​രി​ഹാ​സം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് സ​മ​ര​ങ്ങ​ളി​ലൂ​ടെ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത്. എ​ന്‍റെ വി​നീ​ത​മാ​യ അ​ഭ്യ​ർ​ഥ​ന​യാ​ണ് ദ​യ​വാ​യി പാ​ർ​ല​മെ​ന്‍റ് ത​ക​ർ​ക്ക​രു​ത്. നി​ങ്ങ​ൾ ഒ​രു​ക്കി​യ മോ​ക് പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്ത് കു​ർ​ത്ത​യും പൈ​ജാ​മ​യും ധ​രി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യെ ഇ​രു​ത്ത​ണം. ടി​ഷ​ർ​ട്ട് ഒ​ഴി​വാ​ക്ക​ണം. എ​ല്ലാ ദി​വ​സ​വും അ​വി​ടെ ഭ​ജ​ന​യും കീ​ർ​ത്ത​ന​വും ന​ട​ത്തി​ക്കൊ​ണ്ട് അ​ദ്ദേ​ഹ​ത്തെ പ്ര​ധാ​ന​മ​ന്ത്രി, പ്ര​ധാ​ന​മ​ന്ത്രി എ​ന്ന് വി​ളി​ക്ക​ണം എ​ന്നാ​യി​രു​ന്നു സാം​ബി​ത് പ​ത്ര​യു​ടെ പ​രി​ഹാ​സം.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യെ​ന്നും ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ച്ചെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. ഇ​തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. അ​ദ്ദേ​ഹ​ത്തെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Latest News

Corehub Up