Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Model For The State

Idukki

നി​ര്‍​മ​ല​യു​ടെ ഷീ ​ക​ണ​ക്ട്‌​സ് സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍

മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല കോ​ള​ജി​ന്‍റെ (ഓ​ട്ടോ​ണ​മ​സ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന നി​ര്‍​മ​ല ഷീ ​ക​ണ​ക്ട്‌​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ച്ചു. സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജ് ആ​രം​ഭി​ച്ച ഡി​ജി​റ്റ​ല്‍ സം​രം​ഭ​ക​ത്വ പ്ലാ​റ്റ്ഫോ​മാ​യ ഷീ ​ക​ണ​ക്ട്‌​സ് കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ക്കാ​വു​ന്ന പ​ദ്ധ​തി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ്ത്രീ​ക​ളെ സം​രം​ഭ​ക​രാ​ക്കി മാ​റ്റു​ന്ന​തി​നും അ​വ​രു​ടെ സം​രം​ഭ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും സാ​മ്പ​ത്തി​ക-​വി​പ​ണ​ന പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഈ ​പ്ലാ​റ്റ്ഫോം സ​ഹാ​യ​ക​മാ​കും. നി​ക്ഷേ​പ​ത്തി​നും സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു​മാ​യി ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന അ​പേ​ക്ഷ​ക​രി​ലും പ്ര​തി​നി​ധി​ക​ളി​ലും നി​ര​വ​ധി സ്ത്രീ​ക​ളു​ണ്ട്. നി​ര്‍​മ​ല കോ​ള​ജ് മു​ന്നോ​ട്ടു​വ​ച്ച ഈ ​മാ​തൃ​ക കേ​ര​ളം ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മൂ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന നി​ര്‍​മ​ല ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ല്‍ എ​ന്‍ മൊ​ഴി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ഷീ ​ക​ണ​ക്ട്‌​സി​ന്‍റെ ലോ​ഗോ​യും പ്ര​കാ​ശ​നം ചെ​യ്തു. വ​നി​താ സം​രം​ഭ​ക​രെ ആ​ദ​രി​ക്ക​ലും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര​താ​രം ആ​ശാ ശ​ര​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജെ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, ഷി​ബു തെ​ക്കും​പു​റം, ഡോ. ​നി​ബു തോം​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up