മൂവാറ്റുപുഴ നിര്‍മല കോളജിന്റെ (ഓട്ടോണമസ്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നിര്‍മല ഷീ കണക്ട്സ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്
മൂവാറ്റുപുഴ: നിര്‍മല കോളജിന്റെ (ഓട്ടോണമസ്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നിര്‍മല ഷീ കണക്ട്സ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിച്ചു. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മൂവാറ്റുപുഴ നിര്‍മല കോളജ് ആരംഭിച്ച ഡിജിറ്റല്‍ സംരംഭകത്വ പ്ലാറ്റ്ഫോമായ ഷീ കണക്ട്സ് കേരളത്തിന് മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നതിനും അവരുടെ സംരംഭങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും സാമ്പത്തിക-വിപണന പിന്തുണയും ലഭ്യമാക്കുന്നതിനും ഈ പ്ലാറ്റ്ഫോം സഹായകമാകും. നിക്ഷേപത്തിനും സംരംഭം തുടങ്ങുന്നതിനുമായി ഇപ്പോള്‍ കേരളത്തിലേക്ക് എത്തുന്ന അപേക്ഷകരിലും പ്രതിനിധികളിലും നിരവധി സ്ത്രീകളുണ്ട്. നിര്‍മല കോളജ് മുന്നോട്ടുവച്ച ഈ മാതൃക കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നു മുതല്‍ അഞ്ച് വരെ നടക്കുന്ന നിര്‍മല ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്‍ മൊഴിയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. ഷീ കണക്ട്സിന്റെ ലോഗോയും പ്രകാശനം ചെയ്തു. വനിതാ സംരംഭകരെ ആദരിക്കലും ഇതോടനുബന്ധിച്ച് നടന്നു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ആശാ ശരത് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെസ്റ്റിന് കെ. കുര്യാക്കോസ്, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ മാത്യു കുഴല്നാടന്, ഷിബു തെക്കുംപുറം, ഡോ. നിബു തോംസണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : She Connects Nattuvishesham District News Nirmala college Model for the State