നെയ്യാറ്റിന്‍കര: മഞ്ചവിളാകം ഗവ. യുപിഎസില്‍ ചാന്ദ്രദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'മാതൃകാനിർമാണ പ്രദർശനം' ശ്രദ്ധേയമായി. റോക്കറ്റുകൾ, ചന്ദ്രയാൻ ലാൻഡറുകൾ, റോവറുകൾ, ബഹിരാകാശ നിലയങ്ങൾ എന്നിങ്ങനെ നിരവധി മാതൃകകളാണ് കുട്ടികൾ നിർമിച്ച് പ്രദർശനത്തിനെത്തിച്ചത്. ഓരോ മോഡലിനു പിന്നിലും വിദ്യാര്‍ഥികളുടെ ശാസ്ത്രത്തോടുള്ള കൗതുകം പ്രകടമാണെന്നും വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധവും സർഗവാസനയും പ്രോത്സാഹിപ്പിക്കാനാണു പ്രദര്‍ശനം ഒരുക്കിയതെന്നും അധികൃതര്‍ അറിയിച്ചു.