Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Molly Jacob

America

മോ​ളി ജേ​ക്ക​ബി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് അ​നു​ശോ​ചിച്ചു

ന്യൂ​ജ​ഴ്‌​സി: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) മു​ൻ പ്ര​സി​ഡ​ന്‍റും മു​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ സു​നി​ൽ തൈ​മ​റ്റ​ത്തി​ന്‍റെ മാ​താ​വ് മോ​ളി ജേ​ക്ക​ബി​ന്‍റെ (86) നി​ര്യാ​ണ​ത്തി​ൽ ഐ​പി​സി​എ​ൻ​എ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് പ്ര​സി​ഡന്‍റ് രാ​ജു പ​ള്ള​ത്ത് അ​റി​യി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി വാ​ക്കോ​ട് തൈ​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ടി. എം. ജേ​ക്ക​ബാണ് ഭർത്താവ്. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ബു​ധ​നാ​ഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മു​ത​ൽ ​ഭ​വ​ന​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫെ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

ഐ​പി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത്, സെ​ക്ര​ട്ട​റി അ​നി​ൽ ആ​റ​ന്മു​ള, ട്ര​ഷ​റ​ർ ജ​യ​ൻ ജോ​സ​ഫ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ ട്രൈ​സ്റ്റാ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ൽ​കി​യ വാ​ർ​ത്താ​കു​റി​പ്പി​ലാ​ണ് അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്.

Latest News

Corehub Up