Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MollywoodActors

താ​ങ്ക​ൾ​ക്ക് എ​ന്നെ​ക്കു​റി​ച്ചും എ​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും എ​ന്ത​റി​യാം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വാ​യ​ട​പ്പി​ച്ച് അ​നു​പ​മ

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​നെ വി​മ​ർ​ശി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് വാ​യ അ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി ന​ൽ​കി ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. അ​നു​പ​മ​യു​ടെ പു​തി​യ തെ​ലു​ങ്ക് സി​നി​മ ‘ക്രേ​സി ക​ല്യാ​ണ’​ത്തി​ന്‍റെ ടീ​സ​ർ ലോ​ഞ്ചി​നി​ടെ​യാ​ണ് സം​ഭ​വം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത കാ​ര്യ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി​രു​ന്നി​ല്ലേ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​മാ​ണ് അ​നു​പ​മ​യെ ചൊ​ടി​പ്പി​ച്ച​ത്.

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ എ​ന്ത് പോ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള പൂ​ർ​ണ അ​വ​കാ​ശം ത​നി​ക്കാ​ണെ​ന്ന് അ​നു​പ​മ മ​റു​പ​ടി ന​ൽ​കി.

‘വ​ള​ര പ്രൈ​വ​റ്റ് ആ​യി​രി​ക്കു​മ്പോ​ഴും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി ക​ണ​ക്ട് ആ​യി​രി​ക്കു​ന്ന താ​ര​മാ​ണ് നി​ങ്ങ​ൾ. പ​ക്ഷെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ, നി​ങ്ങ​ളു​ടെ ദേ​ഷ്യ​വും ഈ​ർ​ഷ്യ​യു​മെ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത് ശ​രി​യാ​യെ​ന്ന് തോ​ന്നു​ന്നു​ണ്ടോ, അ​തി​ന്‍റെ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നോ?’ എ​ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​നു​പ​മ​യോ​ട് ചോ​ദി​ച്ച​ത്.

‘ഇ​ത് എ​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ​യാ​ണ്. എ​ന്ത് പോ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ഞാ​നാ​ണ്. ഞാ​ൻ ദേ​ഷ്യ​മോ ഈ​ർ​ഷ്യ​യോ തീ​ർ​ത്ത​ത​ല്ല. ഒ​രു സ്ത്രീ​യ്ക്ക് സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ഞാ​ൻ സം​സാ​രി​ച്ച​ത്. അ​ത് ചെ​യ്ത​തി​ൽ എ​നി​ക്ക് അ​ഭി​മാ​നം മാ​ത്ര​മേ തോ​ന്നു​ന്നു​ള്ളൂ.’ എ​ന്ന് അ​നു​പ​മ മ​റു​പ​ടി ന​ൽ​കി.

‘അ​ത് അ​പ്പു​റ​ത്തു നി​ൽ​ക്കു​ന്ന​യാ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ​യ​ല്ലേ’ എ​ന്നാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ അ​ടു​ത്ത ചോ​ദ്യം. ‘താ​ങ്ക​ൾ​ക്ക് എ​ന്നെ​ക്കു​റി​ച്ചും എ​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും എ​ന്ത​റി​യാം’ എ​ന്ന് അ​നു​പ​മ തി​രി​ച്ചു ചോ​ദി​ച്ചു. ‘ആ​ർ​ക്കും ഒ​ന്നും അ​റി​യി​ല്ല’ എ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​റു​പ​ടി ന​ൽ​കി. ‘അ​തു​കൊ​ണ്ട് ഇ​തൊ​ന്നും കു​ഴ​പ്പ​മി​ല്ല, ഇ​ത് എ​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മാ​ണ് എ​നി​ക്ക് ഇ​ഷ്ട​മു​ള്ള​തൊ​ക്കെ പോ​സ്റ്റ് ചെ​യ്യും’ എ​ന്ന് അ​നു​പ​മ ചി​രി​ച്ചു​കൊ​ണ്ട് മ​റു​പ​ടി ന​ൽ​കി.

തെ​ന്നി​ന്ത്യ​ൻ താ​രം ധ്രു​വ് വി​ക്ര​മ​വു​മാ​യി അ​നു​പ​മ അ​ക​ൽ​ച്ച​യി​ലാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് താ​ര​ത്തി​ന്‍റെ പോ​സ്റ്റു​ക​ൾ ച​ർ​ച്ച​യാ​കാ​ൻ കാ​ര​ണം. ടോ​ക്സി​ക് പ​ങ്കാ​ളി​യെ​ക്കു​റി​ച്ചു​ള്ള മീ​മു​ക​ളെ അം​ഗീ​ക​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ൾ അ​നു​പ​മ പ​ങ്കു​വ​യ്ക്കു​ന്ന​ത് ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

 

 

 

 

Latest News

Corehub Up