ഫോർട്ടുകൊച്ചി: കൊച്ചി രൂപതയുടെ നിയുക്ത മെത്രാൻ മോൺ. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക തിരുക്കർമങ്ങൾ ഫോർട്ടുകൊച്ചി സാന്താക്രൂസ് ബസിലിക്കയിൽ ഡിസംബർ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും.
നാളെയും മറ്റന്നാളുമായി ബിഷപ്സ് ഹൗസിൽ നടക്കുന്ന യോഗത്തിൽ മെത്രാഭിഷേക ചടങ്ങിന്റെ ഒരുക്കങ്ങൾക്കായി 501 അംഗസമിതിക്ക് രൂപം നൽകും.
യോഗത്തിൽ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിക്കും.