Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mon. Joshi Pottakkal

മോ​ൺ​. ജോ​ഷി പൊ​ട്ട​ക്കലിന്‍റെ മെത്രാഭിഷേകം ഇന്ന്

കൊ​​ച്ചി: ​​​ജ​​​ർ​​​മ​​​നി​​​യി​​​ലെ മയിൻ​​​സ് രൂ​​​പ​​​ത​ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി ക​​​ർ​​​മ​​​ലീ​​​ത്ത സ​​​ഭാം​​​ഗ​​​മാ​​​യ മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ൻ മോ​​​ൺ​. ജോ​​​ഷി പൊ​​​ട്ട​​​ക്ക​​​ൽ ഇ​​​ന്ന് അ​​​ഭി​​​ഷി​​​ക്ത​​​നാ​​​കും.

കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ മീ​​​ങ്കു​​​ന്നം ഇ​​​ട​​​വ​​​ക പ​​​രേ​​​ത​​​രാ​​​യ പൊ​​​ട്ട​​​ക്ക​​​ൽ ജോ​​​ർ​​​ജ്- ഏ​​​ലി​​​യാ​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യ മോ​​​ൺ​​​സി​​​ഞ്ഞോ​​​ർ ജോ​​​ഷി 21 വ​​​ർ​​​ഷ​​​മാ​​​യി മയിൻ​​​സ് രൂ​​​പ​​​ത​​​യി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ർ​​​മ്മ​​​ലീ​​​ത്ത സ​​​ഭ​​​യു​​​ടെ കേ​​​ര​​​ള പ്രോ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​ണ് 48 കാ​​​ര​​​നാ​​​യ ഇ​​​ദ്ദേ​​​ഹം.

മോ​​​ൺ​. ജോ​​​ഷി പൊ​​ട്ട​​യ്ക്ക​​ലി​​ന്‍റെ മാ​​​തൃ​​​രൂ​​​പ​​​താ മെ​​​ത്രാ​​​നാ​​​യ മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ധാ​​​രാ​​​ളം മെ​​​ത്രാ​​​ന്മാ​​​രും മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ജ​​​ർ​​​മ​​​നി​​​യി​​​ൽ ഇ​​​തി​​​നോ​​​ട​​​കം എ​​​ത്തി​​​ച്ചേ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്

.ചി​​​ര​​​പു​​​രാ​​​ത​​​ന​​​മാ​​​യ മയിൻ​​​സ് രൂ​​​പ​​​ത​​​യു​​​ടെ ക​​​ത്തീ​​​ഡ്ര​​​ൽ ആ​​​യ മാ​​​ർ​​​ട്ടി​​​ൻ​​​സിൽ ഇ​​ന്ന് ജ​​​ർ​​​മ​​​ൻ സ​​​മ​​​യം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് മയിൻ​​​സ് രൂ​​​പ​​​ത മെ​​​ത്രാ​​​ൻ ഡോ. ​​പീ​​​റ്റ​​​ർ കോ​​​ൾ​​​ഗ്രാ​​​ഫി​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ത്ത​​​പ്പെ​​​ടും.

Latest News

Corehub Up