x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോൺ. ​ജോ​ഷി പൊ​ട്ട​യ്ക്ക​ലിന്‍റെ മെ​ത്രാ​ഭി​ഷേ​കം നാ​ളെ


Published: March 14, 2026 03:51 AM IST | Updated: March 14, 2026 03:51 AM IST

തൃ​​​​ശൂ​​​​ർ: ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ മൈ​​​​ൻ​​​​സ് രൂ​​​​പ​​​​ത​​​​യ്ക്കു സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​നാ​​​​യി മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ ക​​​​ർ​​​​മ​​​​ലീ​​​​ത്ത മാ​​​​തൃ​​​​സ​​​​ഭാ (ഒ​​​​കാം) വൈ​​​​ദി​​​​ക​​​​ൻ മോ​​​ൺ. ​ജോ​​​​ഷി പൊ​​​​ട്ട​​​​യ്ക്ക​​​​ൽ നാ​​ളെ അ​​​​ഭി​​​​ഷി​​​​ക്ത​​​​നാ​​​​കും.

മൈ​​​​ൻ​​​​സ് രൂ​​​​പ​​​​ത​​​​യു​​​​ടെ ക​​​​ത്തീ​​​​ഡ്ര​​​​ലാ​​​​യ സെ​​​​ന്‍റ് മാ​​​​ർ​​​​ട്ടി​​​​ൻ​​​​സ് ഡോ​​​​മി​​​​ൽ ജ​​​​ർ​​​​മ​​​​ൻ​​​​ സ​​​​മ​​​​യം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​നാ​​​​ണ് മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​കം. മൈ​​​​ൻ​​​​സ് മെ​​​​ത്രാ​​​​ൻ ഡോ. ​​​​പീ​​​​റ്റ​​​​ർ കോ​​​​ൾ​​​​ഗ്രാ​​​​ഫ് മു​​ഖ‍്യ​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​കും. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മെ​​​​ത്രാ​​​​ൻ​​​​മാ​​​​രും വൈ​​​​ദി​​​​ക​​​​രും വി​​​​ശ്വാ​​​​സി​​​​ക​​​​ളും ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.

എ​​ഡി 746ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ മൈ​​​​ൻ​​​​സ് രൂ​​​​പ​​​​ത ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന​​​​വും സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള​​​​തു​​​​മാ​​​​യ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്. റോ​​​​മി​​​​നു​​​​ പു​​​​റ​​​​ത്തു​​​​ള്ള പ​​​​രി​​​​ശു​​​​ദ്ധ സിം​​​​ഹാ​​​​സ​​​​ന​​​​മാ​​​​യി വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഈ ​​​​രൂ​​​​പ​​​​ത​​​​യി​​​​ലേ​​​​ക്കാ​​​​ണ് ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ജ​​​​ർ​​​​മ​​​​ൻ​​​​കാ​​​​ര​​​​ന​​​​ല്ലാ​​​​ത്ത ഒ​​​​രു വൈ​​​​ദി​​​​ക​​​​ൻ മെ​​​​ത്രാ​​​​നാ​​​​യി ഉ​​​​യ​​​​രു​​​​ന്ന​​​​ത്.

ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ 2025 ന​​​​വം​​​​ബ​​​​ർ 26നാ​​​​ണ് മോ​​ൺ. ​​ജോ​​​​ഷി പൊ​​​​ട്ട​​​​യ്ക്ക​​​​ലി​​​​നെ മൈ​​​​ൻ​​​​സ് രൂ​​​​പ​​​​ത​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​നാ​​​​യി നി​​​​യ​​​​മി​​​​ച്ച​​​​ത്. വ​​​​ട​​​​ക്കേ ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ നു​​​​മി​​​​ഡി​​​​യ​​​​യി​​​​ലെ സെ​​​​റാ​​​​മു​​​​സ്‌​​​​സ രൂ​​​​പ​​​​ത​​​​യു​​​​ടെ ടൈ​​​​റ്റു​​​​ല​​​​ർ ബി​​​​ഷ​​​​പ്പു​​മാ​​യി​​രി​​ക്കും അ​​​​ദ്ദേ​​​​ഹം.

കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത​​​​യി​​​​ലെ മീ​​​​ങ്കു​​​​ന്നം ഇ​​​​ട​​​​വ​​​​ക പ​​​​രേ​​​​ത​​​​രാ​​​​യ പൊ​​​​ട്ട​​​​യ്ക്ക​​​​ൽ ജോ​​​​ർ​​​​ജ് -ഏ​​​​ലി​​​​യാ​​​​മ്മ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​ണ്. 2003 ഡി​​​​സം​​​​ബ​​​​ർ 28ന് ​​​​പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ച അ​​​​ദ്ദേ​​​​ഹം 2004 മു​​​​ത​​​​ൽ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ മൈ​​​​ൻ​​​​സ് രൂ​​​​പ​​​​ത​​​​യി​​​​ൽ വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ അ​​​​ജ​​​​പാ​​​​ല​​​​ന​​​​ശു​​​​ശ്രൂ​​​​ഷ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. യു​​​​വ​​​​ജ​​​​ന​​​​ ശു​​​​ശ്രൂ​​​​ഷ, ഇ​​​​ട​​​​വ​​​​ക​​​​സേ​​​​വ​​​​നം, വൈ​​​​ദി​​​​ക​​​​ർ​​​​ക്കാ​​​​യു​​​​ള്ള രൂ​​​​പ​​​​താ​​​​ത​​​​ല​​​​ ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​വി​​​​ധ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ൾ വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ കോ​​​​ത​​​​മം​​​​ഗ​​​​ലം ബി​​ഷ​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ, സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജെ​​​​ർ​​​​ലി​​​​ൻ നി​​​​ര​​​​പ്പേ​​​​ൽ, ഒ​​​​കാം സെ​​​​ന്‍റ് തോ​​​​മ​​​​സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ലാ​​​​യ ഫാ. ​​​​ത​​​​ങ്ക​​​​ച്ച​​​​ൻ പോ​​​​ൾ ഞാ​​​​ളി​​​​യ​​​​ത്ത്, സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഫാ. ​​​​സ​​​​ണ്ണി കൊ​​​​ടി​​​​യ​​​​ൻ, ഫാ. ​​​​ജോ​​​​ണ്‍ അ​​​​ട​​​​പ്പൂ​​​​ർ, ഫാ. ​​​​പോ​​​​ൾ പൂ​​​​വ​​​​ൻ, ഫാ. ​​​​ഷാ​​​​ജി മം​​​​ഗ​​​​ല​​​​ത്ത്, നി​​​​യു​​​​ക്ത​​​​മെ​​​​ത്രാ​​​​ന്‍റെ പി​​​​തൃ​​​​സ​​​​ഹോ​​​​ദ​​​​ര​​​​പു​​​​ത്ര​​​​നാ​​​​യ ഫാ. ​​​​ജോ​​​​ർ​​​​ജ് പൊ​​​​ട്ട​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു.

നാ​​ളെ രാ​​​​വി​​​​ലെ 6.15ന് ​​​​ചേ​​​​റ്റു​​​​പു​​​​ഴ ക​​​​ർ​​​​മ​​​​ലീ​​​​ത്ത ആ​​​​ശ്ര​​​​മം ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ ആ​​​​ശ്ര​​​​മ​​​​ത്തി​​​​ലെ എ​​​​ല്ലാ വൈ​​​​ദി​​​​ക​​​​രും ചേ​​​​ർ​​​​ന്ന് സ​​​​മൂ​​​​ഹ​​​​ബ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കും. കാ​​​​ർ​​​​മ​​​​ൽ സ​​​​ദ​​​​ൻ പ്രി​​​​യോ​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് കു​​​​ന്ന​​​​പ്പി​​​​ള്ളി​​​​ൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​കും. ക​​​​ർ​​​​മ​​​​ലീ​​​​ത്താ​​​​ സ​​​​ഭ​​​​യു​​​​ടെ സെ​​​​ന്‍റ് തോ​​​​മ​​​​സ് പ്രൊ​​​​വി​​​​ൻ​​​​സി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​യി​​​​ലെ എ​​​​ല്ലാ ആ​​​​ശ്ര​​​​മ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ത്യേ​​​​ക പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. മേ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന ബി​​​​ഷ​​​​പ്പി​​​​ന് ആ​​​​ഘോ​​​​ഷ​​​​മാ​​​​യ സ്വീ​​​​ക​​​​ര​​​​ണം ന​​​​ല്കു​​​​മെ​​​​ന്നു പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ഫാ. ​​​​ത​​​​ങ്ക​​​​ച്ച​​​​ൻ പോ​​​​ൾ ഞാ​​​​ളി​​​​യ​​​​ത്ത് അ​​​​റി​​​​യി​​​​ച്ചു.

Tags : Mon. Joshi Pottakkal Episcopal Consecration Mainz monastery Germany

Recent News

Corehub Up