ബാങ്കോക്ക്: മ്യാൻമറിൽ ബുദ്ധവിഹാരത്തിനു നേർക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. പ്രതിപക്ഷ ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്.
മധ്യ മ്യാൻമറിലെ സാജിയാംഗ് പ്രവിശ്യയിലായിരുന്നു ബോംബാക്രമണം. ഇന്നലെ രാവിലെ ഒന്പതോടെ സ്വെൽ ലെ ഒഹ് ഗ്രാമത്തിലെ ആശ്രമത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ മൂന്നു പേർ സ്ത്രീകളാണ്. 20 പേർക്കു പരിക്കേറ്റു.