Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MonitoringUnit

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം: വരുന്നു,സം​സ്ഥാ​ന​ത​ല മോ​ണി​റ്റ​റിം​ഗ് യൂ​ണി​റ്റ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​വും എ​​​​ൽ നി​​​​നോ ഉ​​​​ൾ​​​​പ്പെ​​​​ട​​​​യു​​​​ള്ള പ്ര​​​​തി​​​​ഭാ​​​​സ​​​​ങ്ങ​​​​ളും കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​ക്കു​​​​ന്ന പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത​​​​ല മോ​​​​ണി​​​​റ്റ​​​​റിം​​​​ഗ് യൂ​​​​ണി​​​​റ്റ് രൂ​​​​പീ​​​​ക​​​​രി​​​​ക്കും. കൃ​​​​ഷി മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് തീ​​​​രു​​​​മാ​​​​നം.

വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ൾ, സം​​​​സ്ഥാ​​​​ന ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി, ന​​​​ബാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​യെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചാ​​​​കും യൂ​​​​ണി​​​​റ്റി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. ഹ്ര​​​​സ്വ​​​​കാ​​​​ല, ദീ​​​​ർ​​​​ഘ​​​​കാ​​​​ല പ്ര​​​​തി​​​​രോ​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കാ​​​​നും നി​​​​ല​​​​വി​​​​ലു​​​​ള്ള ഫ​​​​ണ്ടു​​​​ക​​​​ൾ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി വി​​​​നി​​​​യോ​​​​ഗി​​​​ക്കാ​​​​നും യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യ​​​​താ​​​​യി കൃ​​​​ഷി മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫിസ് അ​​​​റി​​​​യി​​​​ച്ചു.

ജ​​​​ല​​​​സ്രോ​​​​ത​​​​സു​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണം, തോ​​​​ടു​​​​ക​​​​ളു​​​​ടെ​​​​യും കു​​​​ള​​​​ങ്ങ​​​​ളു​​​​ടെ​​​​യും പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണം, മ​​​​ഴ​​​​വെ​​​​ള്ള സം​​​​ഭ​​​​ര​​​​ണം, ഡ്രി​​​​പ്പ് ഇ​​​​റി​​​​ഗേ​​​​ഷ​​​​ൻ, ജ​​​​ല​​​​സം​​​​ഭ​​​​ര​​​​ണ കി​​​​ണ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കും. കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ ഹ​​​​രി​​​​താ​​​​വ​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച് മ​​​​ണ്ണി​​​​ലെ ഈ​​​​ർ​​​​പ്പം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നും ക​​​​ടു​​​​ത്ത വെ​​​​യി​​​​ലി​​​​ന്‍റെ ആ​​​​ഘാ​​​​തം കു​​​​റ​​​​യ്ക്കാ​​​​നു​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തും.

കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടാ​​​​ൻ കു​​​​ട്ട​​​​നാ​​​​ടി​​​​ന് പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും. ജ​​​​ല​​​​വി​​​​ഭ​​​​വ, റ​​​​വ​​​​ന്യൂ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച് പ്ര​​​​ത്യേ​​​​ക ദൗ​​​​ത്യം രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തും.​​

സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​ല​​​​വി​​​​ൽ 28 ശ​​​​ത​​​​മാ​​​​നം മ​​​​ഴ​​​​ക്കു​​​​റ​​​​വു​​​​ണ്ടെ​​​​ന്നും ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ താ​​​​പ​​​​നി​​​​ല​​​​യി​​​​ൽ ര​​​​ണ്ട് ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ്യ​​​​സി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ജ​​​​ല​​​​ക്ഷാ​​​​മ​​​​വും താ​​​​പ​​​​നി​​​​ല വ​​​​ർ​​​​ധ​​​​ന​​​​യും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വേ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം യോ​​​​ഗ​​​​ത്തി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.​​

വെ​​​​ള്ള​​​​പ്പൊ​​​​ക്ക പ്ര​​​​തി​​​​രോ​​​​ധം, ജ​​​​ല​​​​നി​​​​ർ​​​​ഗ​​​​മ​​​​നം, ബ​​​​ണ്ട് സം​​​​ര​​​​ക്ഷ​​​​ണം, കാ​​​​ർ​​​​ഷി​​​​ക ക​​​​ല​​​​ണ്ട​​​​ർ എ​​​​ന്നി​​​​വ​​​​യ്ക്കും മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും. ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ മ​​​​ന്ത്രി കെ.​​​​എം. ഷാ​​​​ജി, ജ​​​​ല​​​​വി​​​​ഭ​​​​വ മ​​​​ന്ത്രി മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്, റ​​​​വ​​​​ന്യു മ​​​​ന്ത്രി എ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രും യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

പഞ്ചായത്തുതലത്തിൽ പ​ദ്ധ​തി​ക​ൾ

സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ജി​​​​ല്ലാ ക​​​​ള​​​​ക്‌ട​​​​ർ​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പു​​​​ക​​​​ൾ യോ​​​​ഗം ചേ​​​​ർ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തും. പ്രാ​​​​ദേ​​​​ശി​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ജി​​​​ല്ല, പ​​​​ഞ്ചാ​​​​യ​​​​ത്ത് ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കും. പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ പു​​​​രോ​​​​ഗ​​​​തി സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ൽ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

Latest News

Corehub Up