Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monkey

Kollam

കു​ര​ങ്ങി​നെ വി​ഴു​ങ്ങി​യ നി​ല​യി​ല്‍ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി

മ​ട​ത്ത​റ: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍ കു​ര​ങ്ങി​നെ വി​ഴു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ 80 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള പെ​രു​മ്പാ​മ്പി​നെ പാ​ലോ​ട് റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ കു​ര​ങ്ങു​ക​ളു​ടെ നി​ര്‍​ത്താ​തെ​യു​ള്ള ക​ര​ച്ചി​ല്‍ കേ​ട്ട് പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മ ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്.

ഉ​ട​ന്‍ വാ​ര്‍​ഡ് മെ​മ്പ​റു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ലോ​ട് വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു. പാ​ലോ​ട് ആ​ര്‍​ആ​ര്‍​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ജി​ല്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി സാ​ഹ​സി​ക​മാ​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. സ്‌​നേ​ക്ക് റെ​സ്‌​ക്യൂ​വ​ര്‍ ജ​യ​പ്ര​കാ​ശ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫിസ​ര്‍​മാ​രാ​യ അ​ക്ഷ​യ, ര​മ്യാ​രാ​ജ്, ചെ​ല്‍​ഷാ, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പെ​രു​മ്പാ​മ്പി​നെ പൊ​ന്മു​ടി ഉ​ള്‍​വ​ന​ത്തി​ല്‍ തു​റ​ന്നു​വി​ട്ടു.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ കു​ര​ങ്ങ​ന്‍റെ ക​ഴു​ത്തി​ൽ അ​മ്പ് തു​ള​ച്ചു​ക​യ​റി; നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണം

മും​ബൈ: മ​ഹാ​രാഷ്‌ട്ര​യി​ലെ താ​നെ​യി​ൽ ഒ​രു കു​ര​ങ്ങ​ന്‍റെ ക​ഴു​ത്തി​ലും താ​ടി​യെ​ല്ലി​ലും അമ്പ് തു​ള​ച്ചു​ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി. നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ ഈ ​പ്ര​ദേ​ശ​ത്തെ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ ബോ​ണ​റ്റ് മ​ക്കാ​ക് ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങ​നെ സ​മീ​പ​വാ​സി​ക​ളാ​ണ് ആ​ദ്യം കാ​ണു​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ 10 മി​നി​റ്റി​നു​ള്ളി​ൽ കു​ര​ങ്ങ​നെ പി​ടി​കൂ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ക​ഴു​ത്തി​ലൂ​ടെ തു​ള​ച്ചു​ക​യ​റി​യ അമ്പ് താ​ടി​യെ​ല്ലിനു സ​മീ​പ​ത്തു​കൂ​ടി​യാ​ണ് പു​റ​ത്തേ​ക്കു പോ​യ​ത്. ഐ​സി​യു​വി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ന്ന കു​ര​ങ്ങ​ൻ മൃ​ഗഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

വേ​ട്ട​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​മാ​കാം ഇ​തെന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യി​ക്കു​ന്നു. പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

നാ​ലു ദി​വ​സ​ങ്ങ​ൾ​ക്കു മുമ്പും ഒ​രു കു​ര​ങ്ങ​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ആ ​സം​ഭ​വ​ത്തി​ൽ കു​ര​ങ്ങ​ന്‍റെ വ​യ​റ്റി​ലാ​യി​രു​ന്നു അ​മ്പ് തു​ള​ച്ചു​ക​യ​റി​യ​ത്.

District News

കു​ര​ങ്ങി​ന് ഷോ​ക്കേ​റ്റു

കൂ​രോ​പ്പ​ട: വൈ​ദ്യു​തി ലൈ​നി​ൽ ക​യ​റി​യ കു​ര​ങ്ങ​ൻ ഷോ​ക്കേ​റ്റ് ച​ത്തു. കൂ​രോ​പ്പ​ട ക​വ​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ക​യ​റി​യ കു​ര​ങ്ങ​ൻ ഉ​യ​ർ​ന്ന വോ​ൾ​ട്ടേ​ജ് ലൈ​നി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സ്‌​കൂ​ളി​നു പ​രി​സ​ര​ത്തും മ​റ്റു​മാ​യി പ​തി​വാ​യി ചു​റ്റി​ക്ക​റ​ങ്ങു​ന്ന കു​ര​ങ്ങ​നാ​ണ് ച​ത്ത​തെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

ഷോ​ക്കേ​റ്റ​യു​ട​ൻ വ്യാ​പാ​രി​ക​ൾ കെ​എ​സ്‌​ഇ​ബി​യി​ൽ ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി വി​ച്‌ഛേ​ദി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്നു വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്‌​ഥ​ല​ത്തെ​ത്തി താ​ഴെ ഇ​റ​ക്കി​യശേ​ഷം കു​ര​ങ്ങ​നെ കൊ​ണ്ടു​പോ​യി.

Kerala

കുരങ്ങിനെ വീണ്ടും ഷെഡ്യൂള്‍ രണ്ടിൽപ്പെടുത്താന്‍ ശിപാര്‍ശ

കോ​​​ഴി​​​ക്കോ​​​ട്: കു​​​ര​​​ങ്ങി​​​നെ  വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ലെ ഷെ​​​ഡ്യൂ​​​ള്‍ ഒ​​​ന്നി​​​ല്‍നി​​​ന്നു ര​​​ണ്ടി​​​ലേ​​​ക്ക് മാ​​​റ്റാ​​​ന്‍ ദേ​​​ശീ​​​യ വ​​​ന്യ​​​ജീ​​​വി ബോ​​​ര്‍ഡി​​​ന്‍റെ ശി​​​പാ​​​ര്‍ശ. 2022ല്‍ ​​​വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന സ​​​മ​​​യ​​​ത്ത് പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ര്‍ശ പ്ര​​​കാ​​​ര​​​മാ​​​ണ് ഷെ​​​ഡ്യൂ​​​ള്‍ ര​​​ണ്ടി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന കു​​​ര​​​ങ്ങി​​​നെ ഷെ​​​ഡ്യൂ​​​ള്‍ ഒ​​​ന്നി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​ത്. 

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും കേ​​​ന്ദ്ര ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും ല​​​ഭി​​​ച്ച നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ കേ​​​ന്ദ്ര വ​​​ന്യ​​​ജീ​​​വി ബോ​​​ര്‍ഡ് പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കു​​​ര​​​ങ്ങി​​​നെ വീ​​​ണ്ടും ഷെ​​​ഡ്യൂ​​​ള്‍ ര​​​ണ്ടി​​​ൽ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ബോ​​​ര്‍ഡ് ശി​​​പാ​​​ര്‍ശ ചെ​​​യ്ത​​​ത്.  ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കേ​​​ന്ദ്ര വ​​​നം-​​​വ​​​ന്യ​​​ജീ​​​വി സ​​​ഹ​​​മ​​​ന്ത്രി കീ​​​ര്‍ത്തി​​​വ​​​ര്‍ധ​​​ന്‍ സിം​​​ഗാ​​​ണ് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ല്‍ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. 

കാ​​​ട്ടു​​​പ​​​ന്നി​​​യെ ക്ഷു​​​ദ്ര​​​ജീ​​​വി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും കു​​​ര​​​ങ്ങി​​​നെ ഷെ​​​ഡ്യൂ​​​ള്‍ ര​​​ണ്ടി​​​ൽ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും മു​​​മ്പ് കേ​​​ര​​​ളം നി​​​ര​​​വ​​​ധി ത​​​വ​​​ണ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വെ​​​ങ്കി​​​ലും കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ല. അ​​​തി​​​നി​​​ടെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ജ്യ​​​സ​​​ഭ​​​യി​​​ല്‍ സു​​​ധാ മൂ​​​ര്‍ത്തി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​മാ​​​യാ​​​ണ് ദേ​​​ശീ​​​യ​​​വ​​​ന്യ​​​ജീ​​​വി ബോ​​​ര്‍ഡി​​​ന്‍റെ ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ വ​​​കു​​​പ്പ് മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​ത്.   

സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ വി​​​വി​​​ധ ഷെ​​​ഡ്യൂ​​​ളു​​​ക​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഷെ​​​ഡ്യൂ​​​ള്‍ ര​​​ണ്ടി​​​ലാ​​​ണു നി​​​ല​​​വി​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി​​​യെ ഉ​​​ള്‍പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് മാ​​​റ്റി ക്ഷു​​​ദ്ര​​​ജീ​​​വി​​​യാ​​​ക്കി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്.  കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഇ​​​ക്ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 11ന് ​​​കേ​​​ര​​​ള​​​ത്തി​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ലും കേ​​​ന്ദ്ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

ഷെ​​​ഡ്യൂ​​​ള്‍-1

ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍ന്ന സം​​​ര​​​ക്ഷ​​​ണം ന​​​ല്‍കു​​​ന്ന​​​ത് ഷെ​​​ഡ്യൂ​​​ള്‍ ഒ​​​ന്നി​​​ൽ​​​പ്പെ​​​ട്ട വ​​​ന്യ​​​ജീ​​​വി​​​ക​​​ള്‍ക്കാ​​​ണ്. വം​​​ശ​​​നാ​​​ശ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​തും വ​​​ള​​​രെ അ​​​പൂ​​​ര്‍വ​​​വു​​​മാ​​​യ ജീ​​​വി​​​ക​​​ളെ​​​യാ​​​ണു ഷെ​​​ഡ്യൂ​​​ള്‍ ഒ​​​ന്നി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യു​​​ടെ വേ​​​ട്ട​​​യാ​​​ട​​​ല്‍ ക​​​ര്‍ശ​​​ന​​​മാ​​​യി നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. വേ​​​ട്ട​​​യാ​​​ട​​​ല്‍ ജാ​​​മ്യ​​​മി​​​ല്ലാ​​​ത്ത കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണ്.

ഷെ​​​ഡ്യൂ​​​ള്‍ ഒ​​​ന്നി​​​ലെ ജീ​​​വി​​​ക​​​ളെ വേ​​​ട്ട​​​യാ​​​ടി​​​യാ​​​ലു​​​ള്ള ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ശി​​​ക്ഷ പോ​​​ലും കൂ​​​ടു​​​ത​​​ല്‍ കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കാ​​​ണ്. (കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്നു വ​​​ര്‍ഷം മു​​​ത​​​ല്‍ ഏ​​​ഴു വ​​​ര്‍ഷം വ​​​രെ ത​​​ട​​​വും 10,000 രൂ​​​പ​​​യി​​​ല്‍ കു​​​റ​​​യാ​​​ത്ത പി​​​ഴ​​​യും).

ഷെ​​​ഡ്യൂ​​​ള്‍ -2

ഷെ​​​ഡ്യൂ​​​ള്‍ ഒ​​​ന്നി​​​നേ​​​ക്കാ​​​ള്‍ കു​​​റ​​​ഞ്ഞ സം​​​ര​​​ക്ഷ​​​ണ​​​മാ​​​ണു ഷെ​​​ഡ്യൂ​​​ള്‍ ര​​​ണ്ടി​​​ൽ​​​പ്പെ​​​ട്ട ജീ​​​വി​​​ക​​​ള്‍ക്കു ന​​​ല്‍കു​​​ന്ന​​​ത്.വം​​​ശ​​​നാ​​​ശ ഭീ​​​ഷ​​​ണി ഇ​​​ല്ലാ​​​ത്ത​​​തോ എ​​​ന്നാ​​​ല്‍ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തോ ആ​​​യ ജീ​​​വി​​​ക​​​ളെ​​​യാ​​​ണ് ര​​​ണ്ടി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ചി​​​ല പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ചീ​​​ഫ് വൈ​​​ല്‍ഡ് ലൈ​​​ഫ് വാ​​​ര്‍ഡ​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ ജീ​​​വി​​​ക​​​ളെ വേ​​​ട്ട​​​യാ​​​ടാ​​​ന്‍ അ​​​നു​​​വാ​​​ദ​​​മു​​​ണ്ടെ​​​ന്ന​​​താ​​​ണ് ഷെ​​​ഡ്യൂ​​​ള്‍ ര​​​ണ്ടി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത.      

മ​​​നു​​​ഷ്യ​​​ജീ​​​വ​​​നു ഭീ​​​ഷ​​​ണി ഉ​​​യ​​​ര്‍ത്തു​​​ന്ന​​​തോ നി​​​ര​​​ന്ത​​​രം വി​​​ള​​​നാ​​​ശം വ​​​രു​​​ത്തു​​​ന്ന​​​തോ ആ​​​യ ഷെ​​​ഡ്യൂ​​​ള്‍ ര​​​ണ്ടി​​​ൽ​​​പ്പെ​​​ട്ട വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ കൊ​​​ല്ലാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കാ​​​ന്‍ ചീ​​​ഫ് വൈ​​​ല്‍ഡ് ലൈ​​​ഫ് വാ​​​ര്‍ഡ​​​ന് ഉ​​​ത്ത​​​ര​​​വി​​​ടാ​​​ന്‍ ക​​​ഴി​​​യും. ഇ​​​തു​​​പ്ര​​​കാ​​​ര​​​മാ​​​ണു കേ​​​ര​​​ള​​​ത്തി​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​യി വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ന്ന​​​ത്.

Latest News

Corehub Up