x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷമായി: ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: August 31, 2026 02:59 AM IST | Updated: August 31, 2026 02:59 AM IST

പു​ല്‍​പ്പ​ള്ളി: മേ​ഖ​ല​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്‍​പ്പ​ടെ കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം വ​കു​പ്പ് കു​ര​ങ്ങു​ക​ളെ തു​ര​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​യാ​യി വ​ന​ത്തി​ല്‍ നി​ന്ന് കൂ​ട്ട​മാ​യി എ​ത്തു​ന്ന വാ​ന​ര സം​ഘം പു​ല്‍​പ്പ​ള്ളി, ആ​ന​പ്പാ​റ, മു​ള്ള​ന്‍​കൊ​ല്ലി, ഉ​ദ​യ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളാ​യ, ക​പ്പ, വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ കാ​ര്‍​ഷി​ക വി​ള​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. പാ​ള​ക്കൊ​ല്ലി​യി​ലെ നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ വാ​ഴ​ക​ളും പി​ഴു​തു ന​ശി​പ്പി​ച്ചു.

പു​ല​ര്‍​ച്ചെ എ​ത്തു​ന്ന വാ​ന​ര​സം​ഘ​ത്തെ തു​ര​ത്താ​ന്‍ ശ്ര​മി​ച്ചാ​ല്‍​പോ​ലും പോ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ശ​ല്യ​ക്കാ​രാ​യ കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടി ഉ​ള്‍​വ​ന​ത്തി​ല്‍ കൊ​ണ്ട് വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും വാ​യ്പ​യെ​ടു​ത്തും കൃ​ഷി ചെ​യ്ത​വ​രു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നു പു​റ​മേ വീ​ടി​നു​ള്ളി​ല്‍ ക​യ​റി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​തും കു​ടി​വെ​ള്ള ടാ​ങ്കി​ലെ വെ​ള്ളം മ​ലി​ന​മാ​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ശ​ല്യ​ക്കാ​രാ​യ കു​ര​ങ്ങു​ക​ളെ കൂ​ടു​വ​ച്ച് പി​ടി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

വ​നാ​തി​ര്‍​ത്തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കു​ര​ങ്ങു​ക​ളു​ടെ ശ​ല്യം ടൗ​ണ്‍ പ​രി​സ​ര​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ന്ന കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Monkey

Recent News

Corehub Up