Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MonkeyViralVideo

Kouthukam

സെൻസസ് പരിശീലന വേദിയിൽ അറ്റൻഡൻസ് രേഖപ്പെടുത്താൻ കുരങ്ങനുമെത്തി!

ഗു​ജ​റാ​ത്തി​ൽ സെ​ൻ​സ​സ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഔ​ദ്യോ​ഗി​ക പ​രി​ശീ​ല​ന ക്യാ​മ്പി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ ഒ​രു കു​ര​ങ്ങ​ൻ ജീ​വ​ന​ക്കാ​രെ ഒ​രേ​സ​മ​യം അ​മ്പ​ര​പ്പി​ക്കു​ക​യും ചി​രി​പ്പി​ക്കു​ക​യും ചെ​യ്തു.

അ​ധ്യാ​പ​ക​രും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ഹാ​ളി​നു​ള്ളി​ലേ​ക്ക് ഒ​രു കു​ര​ങ്ങ​ൻ ക​ട​ന്നു​വ​ന്ന​ത്. തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സി​ലേ​ക്ക് ഒ​ട്ടും ഭ​യ​മി​ല്ലാ​തെ ന​ട​ന്നു​നീ​ങ്ങി​യ കു​ര​ങ്ങ​ൻ, അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ളി​ലൊ​ന്നി​ൽ ഇ​രി​പ്പു​റ​പ്പി​ച്ചു.

പെ​ട്ടെ​ന്നു​ള്ള ച​ല​ന​ങ്ങ​ൾ കു​ര​ങ്ങ​നെ പ്ര​കോ​പി​പ്പി​ച്ചേ​ക്കാ​മെ​ന്ന​തി​നാ​ൽ ഭ​യം ഉ​ള്ളി​ലൊ​തു​ക്കി ഒ​ട്ടും അ​ന​ങ്ങാ​തെ ഇ​രി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ച്ചു. ഗൗ​ര​വ​മേ​റി​യ ഔ​ദ്യോ​ഗി​ക അ​ന്ത​രീ​ക്ഷം പെ​ട്ടെ​ന്ന് ത​ന്നെ കൗ​തു​ക​വും നേ​രി​യ ആ​ശ​ങ്ക​യും നി​റ​ഞ്ഞ ഒ​ന്നാ​യി മാ​റു​ക​യും സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​വേ​ഗം പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

കു​ര​ങ്ങ​ന്‍റെ സാ​ന്നി​ധ്യം സൃ​ഷ്ടി​ച്ച നി​ശ​ബ്ദ​ത​യ്ക്കി​ട​യി​ൽ മൈ​ക്കി​ലൂ​ടെ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ട​ത്തി​യ ഒ​രു പ​രാ​മ​ർ​ശം ഹാ​ളി​ൽ വ​ലി​യ ചി​രി​ക്ക് വ​ഴി​വെ​ച്ചു.

വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന സ​മ​യ​ത്ത് തെ​രു​വ് നാ​യ​ക​ളി​ൽ നി​ന്നും കു​ര​ങ്ങു​ക​ളി​ൽ നി​ന്നും ഇ​തി​ലും വ​ലി​യ അ​നു​ഭ​വ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​മാ​ശ രൂ​പേ​ണ​യു​ള്ള മു​ന്ന​റി​യി​പ്പ്.

പി​ന്നീ​ട് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച് ആ​ളു​ക​ൾ ഒ​ന്നി​ച്ച് ഓ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി, ഹാ​ളി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വ​രി​ക​ളി​ലു​ള്ള​വ​രോ​ട് ആ​ദ്യം പ​തു​ക്കെ പു​റ​ത്തേ​ക്ക് പോ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ച് കൃ​ത്യ​മാ​യ പ്ലാ​നി​ങ്ങോ​ടെ ഹാ​ൾ മു​ഴു​വ​നാ​യും ഒ​ഴി​പ്പി​ച്ചു.

ആ​ളു​ക​ൾ ഓ​രോ​രു​ത്ത​രാ​യി പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ഴും യാ​തൊ​രു ഭാ​വ​വ്യ​ത്യാ​സ​വു​മി​ല്ലാ​തെ ക​സേ​ര​യി​ൽ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു ഈ ​അ​തി​ഥി.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ, കു​ര​ങ്ങ​നെ ക​ണ്ട് ഭ​യ​ന്നോ​ടാ​തെ തി​ക​ഞ്ഞ സം​യ​മ​ന​ത്തോ​ടെ സാ​ഹ​ച​ര്യ​ത്തെ നേ​രി​ട്ട ജീ​വ​ന​ക്കാ​രു​ടെ ന​ട​പ​ടി​യെ നി​ര​വ​ധി​യാ​ളു​ക​ൾ അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up