Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monthly Expense

ഒ​രു മാ​സ​ത്തെ ചെ​ല​വ് 20 ല​ക്ഷം; സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളു​മാ​യി ഓ​ടാ​ന്‍ 200 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ നി​ര​ത്തി​ലി​റ​ങ്ങാ​ന്‍ പോ​കു​ന്ന​ത് 200 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍. 200 ബ​സു​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ പ​ര​സ്യം പ​തി​പ്പി​ക്കു​ന്ന​തി​ന് ഒ​രു മാ​സ​ത്തേ​ക്ക് 20,34,084 രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. കേ​ര​ള​പ്പി​റ​വി​യു​ടെ 70-ാം വാ​ര്‍​ഷി​ക പ്ര​മാ​ണി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ള്‍ ബ​സു​ക​ളു​ടെ ബോ​ഡി​യി​ല്‍ പ​തി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് അ​നു​മ​തി ന​ല്‍​കി​ക്ക​ഴി​ഞ്ഞു.

ബ​സ് ഒ​ന്നി​ന് 10,170.42 രൂ​പ നി​ര​ക്കി​ലാ​ണു ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ത​ങ്ങ​ളു​ടെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളെ​യും വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യി കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ പ​ര​സ്യ​ങ്ങ​ള്‍ പ​തി​പ്പി​ച്ച​തി​നെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു. മു​മ്പ് സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ള്‍ മു​ഖേ​ന​യാ​ണു കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​ര​സ്യം ന​ല്‍​കി​യി​രു​ന്ന​ത്.

ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി കെ​എ​സ്ആ​ര്‍​ടി​സി നേ​രി​ട്ട് പ​ര​സ്യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വാ​ര്‍​ഷി​ക പ​ര​സ്യ വ​രു​മാ​നം ശ​രാ​ശ​രി ആ​റു കോ​ടി രൂ​പ​യി​ല്‍​നി​ന്ന് 12 കോ​ടി​യാ​യി വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 3,000 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ലൂ​ടെ മാ​ത്രം കെ​എ​സ്ആ​ര്‍​ടി​സി​ക്കു മൂ​ന്നു കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണു ല​ഭി​ച്ച​ത്.

Latest News

Corehub Up