കൊളത്തൂർ: കനത്ത മഴയിൽ മൂർക്കനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചു. മങ്കട ഗവണ്മെന്റ് കോളജിന്റെ പിറകുവശത്തെ മണ്‍ത്തിട്ട താഴേക്ക് പതിച്ച് ക്ലാസ്മുറികളുടെ ചുമരുകളിൽ തങ്ങിനിൽക്കുന്ന അവസ്ഥയിലാണ്.
പടിഞ്ഞാറെകുളന്പ് അഞ്ചുകണ്ടം ഭാഗത്തെ നാൽപ്പതോളം കുടുംബങ്ങൾ കാൽനട യാത്ര ചെയ്യുന്ന നടവഴിയും മഴയിൽ ഇടിഞ്ഞുവീണു. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹംസ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.ടി. റാഫി, വാർഡ് മെംബർമാരായ അബ്ബാസ് വതുക്കാട്ടിൽ, ഹസൻ മരുതിൽ, ജോർജ്, ശ്രീഷ്മ എന്നിവർ സ്ഥലം സന്ദർശിച്ചു.
മൂർക്കനാട് പഞ്ചായത്ത് പരിധിയിൽ ഒട്ടേറെ നാശനഷ്ടം