Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MoradabadNews

Viral

റോ​ഡി​ലെ അ​ഴു​ക്കു​പോ​ലും വ​ക​വെ​ച്ചി​ല്ല; ലോ​റി മ​റി​ഞ്ഞ​പ്പോ​ൾ നെ​യ്യ് ക​ട​ത്താ​ൻ തി​ടു​ക്കം കൂ​ട്ടി നാ​ട്ടു​കാ​ർ!

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ൽ ച​ര​ക്കു​ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ വേ​റി​ട്ടൊ​രു കാ​ഴ്ച​യ്ക്കാ​ണ് വ​ഴി​യോ​രം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഹ​രി​യാ​ന​യി​ൽ നി​ന്ന് രു​ദ്ര​പൂ​രി​ലെ പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റി​ലേ​ക്ക് വ​ൻ​തോ​തി​ൽ നെ​യ്യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. 

വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​തോ​ടെ അ​തി​ലു​ണ്ടാ​യി​രു​ന്ന ലി​റ്റ​ർ ക​ണ​ക്കി​ന് നെ​യ്യ് പാ​ത​യോ​ര​ത്തേ​ക്ക് ഒ​ഴു​കി​പ്പ​ര​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും ജീ​വ​ഹാ​നി​യോ പ​രി​ക്കോ സം​ഭ​വി​ച്ചി​ല്ല എ​ന്ന​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി.

എ​ന്നാ​ൽ അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ർ ഡ്രൈ​വ​റെ സ​ഹാ​യി​ക്കു​ന്ന​തി​ന് പ​ക​രം ക​വ​റു​ക​ളും പാ​ത്ര​ങ്ങ​ളു​മാ​യെ​ത്തി റോ​ഡി​ലെ അ​ഴു​ക്കി​ൽ ക​ല​ർ​ന്ന നെ​യ്യ് കോ​രി​യെ​ടു​ക്കാ​ൻ മ​ത്സ​ര​ബു​ദ്ധി​യോ​ടെ തി​ര​ക്കു കൂ​ട്ടു​ക​യാ​യി​രു​ന്നു. 

ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സ് സം​ഘ​മാ​ണ് ആ​ളു​ക​ളെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റു​ക​യും റോ​ഡി​ൽ കി​ട​ന്ന വാ​ഹ​നം നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ക​യും ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ തി​രി​ഞ്ഞു​നോ​ക്കാ​തെ റോ​ഡി​ലെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യം പോ​ലും വ​ക​വെ​ക്കാ​തെ സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ലെ യു​ക്തി​യി​ല്ലാ​യ്മ​യെ പ​ല​രും രൂ​ക്ഷ​മാ​യി ചോ​ദ്യം ചെ​യ്തു. 

ഇ​ത്ത​രം നെ​യ്യ് ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഇ​ത് കു​റ​ഞ്ഞ വി​ല​യ്ക്ക് വി​പ​ണി​യി​ൽ വി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. 

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഗ​റി​ൽ പാ​ൽ ടാ​ങ്ക​ർ മ​റി​ഞ്ഞ​പ്പോ​ഴും സ​മാ​ന​മാ​യ രീ​തി​യി​ൽ ജ​ന​ങ്ങ​ൾ പാ​ൽ ശേ​ഖ​രി​ക്കാ​ൻ ത​ടി​ച്ചു​കൂ​ടി​യ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.

Latest News

Corehub Up