Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Morena ASI

ജ​യി​ലി​ൽ പോ​ക​ണോ അ​തോ പ​ണം ത​രുന്നോ.... ജാ​മ്യത്തിന് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട എ​എ​സ്​ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

മൊ​റേ​ന (മ​ധ്യ​പ്ര​ദേ​ശ്): ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളി​ൽനി​ന്ന് പ​ര​സ്യ​മാ​യി കൈ​ക്കൂ​ലി വാങ്ങിയ എഎസ്ഐ സസ്പെൻഷനിൽ. മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന​യി​ലു​ള്ള സ​ബ​ൽ​ഗ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എഎ​സ്​ഐ രാം​ബാ​ബു നി​ബോ​റി​യ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​യാ​ൾ പ്ര​തി​യോ​ട് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മൊ​റേ​ന എസ്പി ധ​ർ​മ​രാ​ജ് മീണ അ​ടി​യ​ന്ത​ര​മാ​യി സ​സ്പെ​ൻഡ് ചെയ്തത്.

ഒ​ന്നു​കി​ൽ ജ​യി​ലി​ൽ പോ​വു​ക, അ​ല്ലെ​ങ്കി​ൽ പ​ണം ത​രി​ക... ഞാ​ൻ നി​ങ്ങ​ളെ ഇ​വി​ടെ വ​ച്ചു​ത​ന്നെ വി​ട്ട​യയ്ക്കാം - എ​ന്ന് എ​എ​സ്​ഐ പ​റ​യു​ന്ന വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്. ഗ്രാ​മ​ത്തി​ലെ ജ​ലാ​ശ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് ചി​ല​ർ​ക്കെ​തി​രേ പോ​ലീ​സ് കേസ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കേ​സി​ൽ ജാ​മ്യ​ന​ട​പ​ടി​ക​ൾ​ക്കാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് എ​എ​സ്​ഐ രാം​ബാ​ബു കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​സം​ഭാ​ഷ​ണം പ​രാ​തി​ക്കാ​ര​ൻ ര​ഹ​സ്യ​മാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്യു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

വീ​ഡി​യോ​യു​ടെ വി​ശ്വാ​സ്യ​ത ഔ​ദ്യോ​ഗി​ക​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും, അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ശ​ന​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് വ​കു​പ്പി​ന്‍റെ സു​താ​ര്യ​ത​യ്ക്കും വി​ശ്വാ​സ്യ​ത​യ്ക്കും കോ​ട്ടം വ​രു​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് എ​സ്​പി വ്യ​ക്ത​മാ​ക്കി.

അതേസമയം, സമൂഹമാധ്യമങ്ങളിൽ വൻ ട്രോളുകളാണ് പോലീസിനെതിരേ നിറയുന്നത്. പോലീസുകാർ പരന്പരാഗതമായി തുടർന്നുവരുന്ന ആചാരമാണ് കൈക്കൂലിയെന്നും, ദുരാചാരമായി കാണുന്ന നമ്മളാണ് യഥാർഥത്തിൽ തെറ്റുകാരെന്നും ചിലർ അഭിപ്രായപ്പെടുന്നു. ധാരാളം ത്യാഗങ്ങൾ സഹിച്ചാണ് മനോഹരമായ ആചാരം അവർ നിലനിർത്തിക്കൊണ്ടുപോകുന്നത്. സിസിടിവി കാമറ മുതൽ എന്തിന്, ബട്ടൺ കാമറ വരെയുള്ള ഇക്കാലത്ത് തങ്ങളുടെ പൂർവികർ പിന്തുടർന്നുവന്ന ആചാരം എന്തുവില കൊടുത്തും ഇവർ സംരക്ഷിക്കുന്നുവെന്നുള്ളതാണ് പൊതുജനങ്ങളുടെ അഭിമാനമെന്നും ചിലർ പറഞ്ഞു.

Latest News

Corehub Up