Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MortalRemains

71കാ​ര​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്‌​ക​രി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ല്‍

കൊ​​​​ച്ചി: ബ​​​​ന്ധു​​​​ക്ക​​​​ള്‍ ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ര്‍​ക്ക​​​​ത്തെ​​​ത്തു​​​ട​​​​ര്‍​ന്ന് യു​​​​എ​​​​ഇ​​​യി​​​ലെ അ​​​​ജ്മാ​​​​നി​​​​ൽ ഒ​​​​ന്ന​​​​ര വ​​​​ര്‍​ഷ​​​​മാ​​​​യി മോ​​​​ര്‍​ച്ച​​​​റി​​​​യി​​​​ല്‍ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന 71കാ​​​​ര​​​​നാ​​​​യ കൊ​​​​ല്ലം ശാ​​​​സ്താം​​​​കോ​​​​ട്ട സ്വ​​​​ദേ​​​​ശി റോ​​​​ബ​​​​ര്‍​ട്ട് ഫ്രാ​​​​ന്‍​സി​​​​സ് സ​​​​ഹാ​​​​യ​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ചു സം​​​​സ്‌​​​​ക​​​​രി​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട​​​​ല്‍.

ഇ​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ മാ​​​​ര്‍​ഗ​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യ ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ന്‍ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​വും ദു​​​​ബാ​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ന്‍ കോ​​​​ണ്‍​സു​​​​ലേ​​​​റ്റും അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് ഹ​​​​ര്‍​ജി വീ​​​​ണ്ടും ന​​​​വം​​​​ബ​​​​ര്‍ 26ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

അ​​​​വി​​​​വാ​​​​ഹി​​​​ത​​​​നാ​​​​യ റോ​​​​ബ​​​​ര്‍​ട്ട് സ​​​​ഹാ​​​​യ​​​​ന്‍ 2025 മാ​​​​ര്‍​ച്ച് 26ന് ​​​​ജീ​​​​വ​​​​നൊ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച് കു​​​​ടും​​​​ബ​​​ക്ക​​​​ല്ല​​​​റ​​​​യി​​​​ല്‍ സം​​​​സ്‌​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​ഹോ​​​​ദ​​​​രി​​​​പു​​​​ത്രി മേ​​​​രി വി​​​​ക്ടോ​​​​റി​​​​യ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്.

സം​​​​സ്‌​​​​കാ​​​​രം യു​​​​എ​​​​ഇ​​​​യി​​​​ല്‍ മ​​​​തി​​​​യെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു പൂ​​​​ന​​​​യി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന അ​​​​ന​​​​ന്ത​​​​ര​​​​വ​​​​ന്‍ ജോ​​​​ണ്‍​സ​​​​ണ്‍ ഫി​​​​ലി​​​​പ്‌​​​​സ് സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. ത​​​​ര്‍​ക്കം കോ​​​​ണ്‍​സു​​​​ലേ​​​​റ്റി​​​​ന് മു​​​​ന്നി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ അ​​​​ജ്മാ​​​​നി​​​​ലെ ഷെ​​​​യ്ക് ഖ​​​​ലീ​​​​ഫ ഫോ​​​​റ​​​​ന്‍​സി​​​​ക് ലാ​​​​ബി​​​​ല്‍നി​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹം നീ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യി​​​​ലെ​​​​ത്തി.

അ​​​​ര്‍​ഹ​​​​ത​​​​യു​​​​ള്ള ബ​​​​ന്ധു​​​​വി​​​​നെ ക​​​​ണ്ടെ​​​​ത്താ​​​​ന്‍ നോ​​​​ര്‍​ക്ക​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി​​​​ല്ല. തു​​​​ട​​​​ര്‍​ന്ന് മേ​​​​രി വി​​​​ക്ടോ​​​​റി​​​​യ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

ബ​​​​ന്ധു​​​​ക്ക​​​​ള്‍ ത​​​​മ്മി​​​​ലെ ത​​​​ര്‍​ക്കം മൂ​​​​ലം സം​​​​സ്‌​​​​കാ​​​​രം വൈ​​​​കു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. സ്വ​​​​ത്തു​​​​ത​​​​ര്‍​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ല്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ തീ​​​​ര്‍​പ്പാ​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്. അ​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ല. മ​​​​രി​​​​ച്ച​​​​വ​​​​ര്‍​ക്ക് അ​​​​ന്ത​​​​സോ​​​​ടെ​​​​യു​​​​ള്ള സം​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന് അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ടെ​​​​ന്ന് കോ​​​​ട​​​​തി ഓ​​​​ര്‍​മി​​​​പ്പി​​​​ച്ചു.

Latest News

Corehub Up