വലിയതുറ: സ്കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മയും ഒരു വയസുകാരനും മരിച്ചു. പൂന്തുറ ആലുകാട് ടിസി-69/ 2179 കുന്നില്‍ വീട്ടില്‍ അഞ്ജലി (24), ഒരുവയസുളള മകന് ആഷിക് എന്നിവരാണ് മരിച്ചത്. നട്ടെല്ലിനു സാരമായി പരിക്കേറ്റ അഞ്ജലിയുടെ ഭര്‍ത്താവ് പ്രശാന്ത് (26) ചികിത്സയിലാണ്. നാലുവയസുകാരി മകള്‍ കൃതിക തലയ്ക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
കുടുംബം വെട്ടുകാട് പളളിയിലേക്ക് പോകകുംവഴിയായിരുന്നു അപകടത്തില്‍പ്പെട്ടത്. അഞ്ജലി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആശിക് സ്വകാര്യ ആശുപത്രിയിലുമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. കഴിഞ്ഞ 13 വെളളിയാഴ്ച വൈകുന്നേരം 6.25 ഓടെ ശംഖുംമുഖം- ഓള് സെയിന്റ്സ് റോഡില്‍ പഴയ ജിവി രാജാ സ്പോര്‍ട്സ് സ്കൂളിനു സമീപത്തായിരുന്നു അപകടം. അപകടത്തിനിടയാക്കിയ തമിഴ്നാട് സ്വദേശിയുടെ കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞു.