x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടുംബം സ്കൂട്ടർ അപകടത്തിൽപ്പെട്ട സംഭവം; അ​മ്മ​യും മകനും മ​രി​ച്ചു


Published: November 19, 2026 12:18 AM IST | Updated: November 19, 2026 12:18 AM IST

അ​ഞ്ജ​ലി, ആ​ഷി​ക്

വ​ലി​യ​തു​റ: സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മ്മ​യും ഒ​രു വ​യ​സു​കാ​ര​നും മ​രി​ച്ചു. പൂ​ന്തു​റ ആ​ലു​കാ​ട് ടി​സി-69/ 2179 കു​ന്നി​ല്‍ വീ​ട്ടി​ല്‍ അ​ഞ്ജ​ലി (24), ഒ​രു​വ​യ​സു​ള​ള മ​ക​ന്‍ ആ​ഷി​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ന​ട്ടെ​ല്ലി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ഞ്ജ​ലി​യു​ടെ ഭ​ര്‍​ത്താ​വ് പ്ര​ശാ​ന്ത് (26) ചി​കി​ത്സ​യി​ലാ​ണ്. നാ​ലു​വ​യ​സു​കാ​രി മ​ക​ള്‍ കൃ​തി​ക ത​ല​യ്ക്ക് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കു​ടും​ബം വെ​ട്ടു​കാ​ട് പ​ള​ളി​യി​ലേ​ക്ക് പോ​ക​കും​വ​ഴി​യാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​ഞ്ജ​ലി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ആ​ശി​ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി​രു​ന്നു ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ 13 വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.25 ഓ​ടെ ശം​ഖും​മു​ഖം- ഓ​ള്‍ സെ​യി​ന്‍റ്സ് റോ​ഡി​ല്‍ പ​ഴ​യ ജി​വി രാ​ജാ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​ടെ കാ​ര്‍ നി​ര്‍​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞു.

Tags : Mother and son die Family involved in a scooter accident

Recent News

Corehub Up