ഇംഗാർഡ് നോത്തെ
വിഴിഞ്ഞം: ആയൂർവേദ ചികിത്സയ്ക്കായി ചൊവ്വരയിലെ സ്വകാര്യ റിസോർട്ടിലെത്തിയ ജർമൻ സ്വദേശിനി മരിച്ചു. ഇംഗാർഡ് നോത്തെ (87)യാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ചികിത്സയുടെ ഭാഗമായി നടക്കുന്നതിടയിൽ പക്ഷാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് റിസോർട്ടധികൃതർ ആനറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം പോലിസ് കേസെടുത്തു. എല്ലവർഷവും മുടങ്ങാതെ റിസോർട്ടിലെ ആയുർവേദ ചികിൽസാ കേന്ദ്രത്തിലെത്താറുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.