വടം വലി മത്സരം പഞ്ചായത്ത് പ്രസിഡന്റ് വി. കേശവന് ഉദ്ഘാടനം ചെയ്യുന്നു
മേപ്പാടി: റിപ്പണ്‍ സെന്റ് ജോസഫ്സ് പള്ളി കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി രൂപതയിലെ ഇടവകാംഗങ്ങള്‍ക്കായി ലഹരി വിരൂദ്ധ സന്ദേശമുയര്‍ത്തി വടംവലി മത്സരം സംഘടിപ്പിച്ചു. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി. കേശവന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ് വീഡിയോ സന്ദേശത്തിലൂടെ പരിപാടിക്ക് ആശംസകളറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ടിബിന്‍ പാറക്കല്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ഷിജു ഐക്കരക്കാനായില്‍, അനൂപ് പാറക്കലോടി, സജി കോട്ടയം എന്നിവര്‍ പ്രസംഗിച്ചു. 14 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റിപ്പണ്‍ സെന്റ് ജോസഫ്സ് ലെജന്‍സ്, സെന്റ് ജൂഡ് കുറുമ്പാലക്കോട്ട, കസിന്‍സ് ദീപ്തിഗിരി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.