x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ഷി​ഷ് ഓ​യി​ലും മെ​ത്താം​ഫി​റ്റ​മി​നും പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ


Published: November 19, 2026 12:12 AM IST | Updated: November 19, 2026 12:12 AM IST

ക​ൽ​പ്പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ പ​ന്തി​പ്പോ​യി​ലി​ലെ വീ​ട്ടി​ൽ​നി​ന്ന് 323 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 1.362 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നും പി​ടി​കൂ​ടി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.
പ​ടി​ഞ്ഞാ​റ​ത്ത​റ വാ​രാ​ന്പ​റ്റ ന​രി​പ്പാ​റ സ്വ​ദേ​ശി ഐ​ക്കാ​ര​ൻ എ.​കെ. സു​ബൈ​ർ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്ക് ഒ​ളി​ത്താ​വ​ളം ഒ​രു​ക്കി​യ സു​ഹൃ​ത്ത് പ​ടി​ഞ്ഞാ​റ​ത്ത​റ തെ​ങ്ങു​മു​ണ്ട സ്വ​ദേ​ശി കൊ​പ്പ​ര ഷി​യാ​സ് മു​സ്ത​ഫ (27) യേ​യും അ​റ​സ്റ്റ് ചെ​യ്തു. ഒ​ക്ടോ​ബ​ർ 15നാ​യി​രു​ന്നു പ​ടി​ഞ്ഞാ​റ​ത്ത​റ പ​ന്തി​പ്പൊ​യി​ലി​ലെ ഒ​രു വീ​ട്ടി​ൽ​നി​ന്ന് അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​യി​ലാ​ണ്ടി​യി​ലു​ള്ള ഒ​രു ക്വാ​ർ​ട്ടേ​ഴ്സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സു​ബൈ​റി​നെ ക​ൽ​പ്പ​റ്റ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ര​ണ്ട് പ്ര​തി​ക​ളും നേ​ര​ത്തെ​യും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും മാ​ന​ന്ത​വാ​ടി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​ൻ, ഇ​ൻ​സ്പെ​ക്ട​ർ സ​ൻ​ഫീ​ർ മു​ഹ​മ്മ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഒ. ​ഷാ​ഫി, പി.​എ​ൻ. ശ​ശി​കു​മാ​ർ, ജോ​ണ്‍ ജോ​സ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ എം. ​അ​നി​ത എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : methamphetamine Nattuvishesham Districtnews

Recent News

Corehub Up