പ്രതീകാത്മക ചിത്രം
ആലുവ: അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത അജ്ഞാതൻ മരിച്ചു. ആലുവ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, ആലുവയിൽ ആക്രി ജോലികൾ ചെയ്തിരുന്നയാളാണ്. അലി എന്നാണ് പേര് പറഞ്ഞിരിക്കുന്നത്. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വിവരം ലഭ്യമാകുന്നവർ ആലുവ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ -04842624006, 9497980506
Tags : man hospital dies Unidentified man admitted hospital dies