കോഴിക്കോട്: സില്‍വര്‍ ഹില്‍സ് ട്രോഫിക്കു വേണ്ടിയുള്ള സൗത്ത് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു.
ചേവായൂര്‍ എസ്എച്ച്ഒ ടി.പി. ദിനേഷ് ഫ്ളാഗ് ഓഫ് ചെയ്തു.
ഘോഷയാത്രയില്‍ പ്രിന്‍സിപല്‍ ഫാ. സനീഷ് മാത്യു സിഎംഐയുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും അണിനിരന്നു. റോളര്‍ സ്കേറ്റിംഗ്, എന്‍എസ്എസ്, റെഡ് ക്രോസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവ ഘോഷയാത്രക്ക് അകമ്പടിയേകി. എസ്എച്ച്ഒ ടി.പി.ദിനേഷ് സ്കൂള്‍ ജേഴ്സി ആയുഷിനു നല്കി.