x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​ദ​ർ​ശ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 22, 2026 12:43 AM IST | Updated: September 22, 2026 12:43 AM IST

ഗു​രു​ദ​ർ​ശ​ന സം​ഗ​മം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രി​യ​ദ​ർ​ശി​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ​യി​ൻ​കീ​ഴ്: ശാ​ർ​ക്ക​ര ശ്രീ​നാ​രാ​യ​ണ ഗു​രു ക്ഷേ​ത്ര മ​ണ്ഡ​പ​ത്തി​ൽ താ​ലൂ​ക്കു​ത​ല ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ മ​ഹാ​സ​മാ​ധി​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഗു​രു​ദ​ർ​ശ​ന സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രി​യ​ദ​ർ​ശി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗു​രു​ക്ഷേ​ത്ര സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​ബി. സീ​ര​പാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ശ​ര​ണ്യ ദൈ​വ​ദ​ശ​കം ആ​ല​പി​ച്ചു. ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് എ​സ്എ​ൻ​ഡി​പി​യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി. ​വി​ഷ്ണു​ഭ​ക്ത​ൻ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സ​ജി​ത്ത് മു​ട്ട​പ്പ​ലം, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ പെ​രു​ങ്ങു​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് സ​ഭ​വി​ള, യോ​ഗം ഡ​യ​റ​ക്ട​ർ അ​ഴൂ​ർ ബി​ജു, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​കൃ​ത്തി​ദാ​സ്, ഡി. ​ചി​ത്രാം​ഗ​ദ​ൻ, എ​സ്.​എ​ൻ. ട്ര​സ്റ്റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് പു​തു​ക്ക​രി, ച​ന്ദ്ര​ൻ പ​ട്ട​രു​മ​ഠം, ജി​ജു പെ​രു​ങ്ങു​ഴി, വ​നി​താ സം​ഘം യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ല​തി​ക പ്ര​കാ​ശ്, ബീ​ന ഉ​ദ​യ​കു​മാ​ർ ഷീ​ല മ​നോ​ഹ​ര​ൻ,വ​ത്സ​ല​പു​തു​ക്ക​രി, ഉ​ദ​യ​കു​മാ​രി, നി​മ്മി ശ്രീ​ജി​ത്ത്, ഇ​ന്ദി​ര ക​ട​യ്ക്കാ​വൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന​വ​തി​യാ​ഘോ​ഷ കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന വീ​ൽ ചെ​യ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രി​യ​ദ​ർ​ശി​നി നി​ർ​വ​ഹി​ച്ചു.
മ​ഹാ ഗു​രു​പൂ​ജ, സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, അ​ന്ന​ദാ​നം, പു​ഷ്പാ​ഭി​ഷേ​കം, പാ​യ​സ​സ​ദ്യ എ​ന്നി​വ​യോ​ടെ സ​മാ​പി​ച്ചു.

Tags : Nattuvishesham Districtnews Deepikanews was organized.

Recent News

Corehub Up