തങ്കി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്ന മൈൻഡ്ഫുൾ പാരന്റിംഗ് പരിശീലനപരിപാടി എൽസിഐ സ്പെഷ്യൽ ഇനിഷ്യേറ്റീവ് പ്രോജക്ട്സ് ചീഫ് കോ-ഓർഡിനേറ്റർ ആര്. രാജ്മോഹൻ ഉദ്ഘാട
ചേർത്തല: തങ്കി സെന്റ് ജോർജ് ഹൈസ്കൂളിൽ ലയൺസ് ക്ലബ് ഓഫ് ചേർത്തല കയർലാൻഡ്, അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് കൗൺസലിംഗ് സൈക്കോളജിസ്റ്റ്സുമായി സഹകരിച്ച് മൈൻഡ്ഫുൾ പാരന്റിംഗ് എന്ന വിഷയത്തിൽ പരിശീലനപരിപാടി സംഘടിപ്പിച്ചു.
എൽസിഐ സ്പെഷ്യൽ ഇനിഷ്യേറ്റീവ് പ്രോജക്ട്സ് ചീഫ് കോ-ഓർഡിനേറ്റർ ആര്. രാജ്മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ശിവദാസൻ അധ്യക്ഷത വഹിച്ചു. തുടര്ന്ന് നടന്ന ക്ലാസിന് അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് കൗൺസലിംഗ് സൈക്കോളജിസ്റ്റ്സ് വൈസ് പ്രസിഡന്റ് ഡോ. ഗംഗ കൈലാസ് നേതൃത്വം നല്കി. പ്രഥമാധ്യാപിക കെ.ജെ. മിനി, കോ-ഓർഡിനേറ്റർ ജോസ് സേവ്യർ എന്നിവർ പ്രസംഗിച്ചു.