ഉപ്പുതറ: വാഗമണ്ണിൽ മോട്ടോർ വാഹനവകുപ്പിന്റെ മിന്നൽ പരിശോധനയിൽ നിയമലംഘനങ്ങൾ നടത്തിയ സഫാരി ജീപ്പുകൾക്കെതിരേ പിഴ ചുമത്തി. വാഗമൺ-ഇടക്കാനം റോഡിൽ വീതി കുറഞ്ഞ ഭാഗങ്ങളിലൂടെ സഫാരി ജീപ്പുകൾ അമിതവേഗതയിൽ ഓടുന്നുവെന്നും ഇത് ചെറുവാഹനങ്ങൾക്കും കാൽനടയാത്രികർക്കും ഭീഷണിയാണെന്നും പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തിയത്.
നിയമ ലംഘനങ്ങൾ നടത്തിയ വാഹനങ്ങൾക്കെതിരേ പിഴ ചുമത്തിയ എംവിഡി ഉദ്യോഗസ്ഥർ വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.