x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ർ​ദ​നം


Published: March 12, 2026 04:06 PM IST | Updated: March 12, 2026 04:06 PM IST

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പ​ള്ളി​പ്പു​റം സ്വ​ദേ​ശി അ​ഭ​യ കൃ​ഷ്ണ​നെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ർ​ദി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 10ന് ​കോ​ലി​ക്കോ​ഡ് ബി​വ​റേ​ജി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​രു​ന്നു.

കോ​ള​ജി​ലേ​ക്ക് പോ​യ​പ്പോ​ൾ അ​ഭ​യ​കൃ​ഷ്ണ ഹെ​ൽ​മ​റ്റ് വ​ച്ചി​രു​ന്നി​ല്ല. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ റോ​ഡി​ൽ വ​ച്ച് കൈ​കാ​ണി​ച്ച​പ്പോ​ൾ കു​റ​ച്ചു മു​ന്നേ മാ​റ്റി വാ​ഹ​നം നി​ർ​ത്തി​യ​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ ചൊ​ടി​പ്പി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ഭ​യ​കൃ​ഷ്ണ​ന്‍റെ ചെ​വി​യി​ലും മു​ഖ​ത്തും അ​ടി​ക്കു​ക​യാ​യി​രു​ന്നു.

പി​ഴ​യാ​യി 6500 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​യും അ​ഭ​യ കൃ​ഷ്ണ പ​റ​യു​ന്നു. മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി ക​ന്യാ​കു​ള​ങ്ങ​ര ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് അ​ഭ​യ കൃ​ഷ്ണ പ​റ​ഞ്ഞു.

Tags : Motor Vehicle Department official beats student vehicle checking

Recent News

Corehub Up